റംസാന്‍ മാസത്തിലെ നോമ്പു തുറ നമസ്‌കാരത്തിന് ആയിരങ്ങള്‍ക്ക് വിരുന്നൊരുക്കി തിരുവനന്തപുരത്തെ പട്ടാള പള്ളി

റംസാന്‍ മാസത്തിലെ നോമ്പ് തുറ നമസ്‌കാരത്തിന് ആയിരങ്ങള്‍ക്ക് വിരുന്നൊരുക്കി തിരുവനന്തപുരത്തെ പട്ടാള പള്ളി. ജാതി മതഭേതമന്ന്യേ നിരവധി പേരാണ് ഇവിടെ നോമ്പ് പട്ടാളപള്ളിയെന്നറിയപ്പെടുന്ന പാളയം ജുമാമസ്ജിതില്‍ നോമ്പ് തുറചടങ്ങില്‍ പങ്കെടുക്കുന്നത്.

ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് നോമ്പ് തുറ സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതകൂടി പാളയം പള്ളിക്കുണ്ട്.

ഇരുന്നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷത്തെ ചരിത്രപാരമ്പര്യമുണ്ട് തിരവനന്തപുരം പാളയത്ത് തലയുയര്‍ത്തിപിടിച്ച് നില്‍ക്കുന്ന പാളയം ജുമാമസ്ജിതെന്ന പട്ടാളപള്ളിക്ക്.

പുണ്യമാസത്തിലെ വൃതാനുഷ്ടാനത്തിന്‌ ൈവകുന്നേരങ്ങളില്‍ നോമ്പ് തുറ നമസ്‌കാരത്തിനായി ആയിരങ്ങളാണ് ഇവിടേക്ക് എത്തിചേരുന്നത്.എല്ലാ ദിവസും ഇവിടെയെത്തുന്നവര്‍ക്കായി മുപ്പതില്‍പ്പരം കൂട്ടുകള്‍ ചേര്‍ത്തുള്ള ഔഷധകഞ്ഞിയും മറ്റ് വിഭവങ്ങളും സംഘാടകര്‍ ഒരുക്കുന്നുണ്ട്.

കൂടാതെ സ്ത്രീകള്‍ക്ക് നമസ്‌കാരത്തിനായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.മാത്രമല്ല ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് പാളയം പള്ളിയില്‍ നോമ്പ് തുറ സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്.ജാതി മതഭേതമന്ന്യേ നിരവധി പേരാണ് ഇവിടത്തെ ഔഷധ നോമ്പ് കഞ്ഞി കുടിക്കാനായി എത്തുന്നത്.

സ്വാതി തിരുനാള്‍ മഹാരാജാവ് നാട് ഭരിച്ചിരുന്ന കാലത്ത് തിരുവിതാംകൂര്‍ സേനയില്‍ ധാരാളം ഇസ്ലാം മതസ്ഥരായ പട്ടാളക്കാരുണ്ടായിരുന്നു. ഇവര്‍ക്ക് വേണ്ടിയാണ് 1814ല്‍ ആദ്യമായി ഒരു പള്ളി പാളയത്ത് ഉയരുന്നത് പട്ടാള പള്ളി എന്നറിയപ്പെട്ടിരുന്ന ആ പള്ളിയാണ് ഇന്നത്തെ പാളയം ജുമാ മസ്ജിദ്.പാളയത്തെ പട്ടാളപള്ളിക്കൊപ്പം മഹാരാജവ് പണിക!ഴിപ്പിച്ചതാണ് പള്ളിക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ഗണപതിക്ഷേത്രം.ഹൈന്ദവരായ പട്ടാളക്കാര്‍ക്ക് ആരാധന നടത്താനായിരുന്നു രാജാവ് ക്ഷേത്രം പണിതത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News