ശാരീരിക അവശതകളെ കീഴ്‌പ്പെടുത്തി മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി ആര്യരാജ്

ശാരീരിക അവശതകളെ കീഴ്‌പ്പെടുത്തി മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി ആര്യരാജ്. കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എസ് എസ് എല്‍ സി പരീക്ഷയിലാണ് എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കിയത്. കൈരളി ടി വി യുടെ ഫീനിക്‌സ് പുരസ്‌ക്കാര ജേതാവ് കൂടിയാണ് ആര്യരാജ്.

സെറിബ്രല്‍ പാള്‍സി ശരീരത്തെ തളര്‍ത്തിയെങ്കിലും തളരാത്ത മനസ്സുമായി ജീവിതത്തെ നേരിടുകയാണ് ഈ മിടുക്കി. ശാരീരിക അവശതകളെ കീഴ്‌പ്പെടുത്തിയാണ് പഠനത്തിലെ നൂറുമേനി.

പഠനത്തില്‍ മിടുക്കിയായ ആര്യരാജിന് എസ് എസ് എല്‍ സി ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടുകയെന്നത് ആഗ്രഹവും ലക്ഷ്യവുമായിരുന്നു.

2014 ല്‍ യൂണീസഫിന്റെ ചൈല്‍ഡ് അച്ചീവര്‍ അവാര്‍ഡ് നേടിയ ആര്യരാജിന് ബഹിരാകാശ ശാസ്ത്രത്തിലാണ് താല്‍പ്പര്യം. സയന്‍സ് ഗ്രൂപ്പില്‍ തുടങ്ങി നാസയാണ് ലക്ഷ്യം

പരീക്ഷയ്ക്ക് അര മണിക്കൂര്‍ അധിക സമയം ആര്യരാജിന് അനുവദിച്ചിരുന്നു. മകള്‍ക്ക് താങ്ങും തണലുമായി അമ്മ പുഷ്പജയും അച്ഛന്‍ രാജീവും എപ്പോഴും കൂടെയുണ്ട്.

കൈരളി ടി വി യുടെ 2018ലെ ഫീനിക്‌സ് പുരസ്‌ക്കാര ജേതാവാണ് ആര്യരാജ്. കൂട്ടികളുടെ വിഭാഗത്തിലാണ് ആര്യയ്ക്ക് അവാര്‍ഡ് ലഭിച്ചത്. ക്വിസ് മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ വരെ മികച്ച നേട്ടം കൈവരിച്ച ആര്യയെ തേടി നിരവധി പുരസ്‌ക്കാരങ്ങള്‍ ഇതിനകം എത്തിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News