കോട്ടയം ജില്ലയിലെ വിവിധ പാടശേഖരങ്ങളില്‍ നെല്ലുസംഭരണം പ്രതിസന്ധിയില്‍

കോട്ടയം ജില്ലയിലെ വിവിധ പാടശേഖരങ്ങളില്‍ നെല്ലുസംഭരണം പ്രതിസന്ധിയില്‍. ഇടനിലക്കാരുടെ ഇടപെടലുകളാണ് പ്രശ്‌നങ്ങള്‍ക്കാധാരം. മഴഭീതിയില്‍ നെല്ല് നശിക്കുമെന്ന ആശങ്കയില്‍ കര്‍ഷകര്‍.

മാഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളില്‍ കൊയ്‌തെടുത്ത 300 ടണ്ണിലധികം നെല്ലാണ് കെട്ടികിടക്കുന്നത്. കൊയ്ത്തുകഴിഞ്ഞ് രണ്ടാഴ്ച്ച പിന്നിട്ടിട്ടും നെല്ല് സംഭരിക്കാന്‍ ആരുമെത്തുന്നില്ല.

പാഡി ഓഫിസറെ അറിയിച്ചാലും ഇടപെടല്‍ തൃപ്തികരമല്ലെന്നാണ് കര്‍ഷകരുടെ പരാതി. ഭൂരിഭാഗം കര്‍ഷകരും വായ്പയെടുത്താണ് കൃഷിയിറക്കിയിട്ടുള്ളത്.

അതിന് പുറമെ നെല്ലിന് വിലകുറയ്ക്കാനുള്ള ഇടനിലക്കാരുടെ കയ്യാങ്കളിയില്‍ പലരും പ്രതിസന്ധിയിലായി. നെല്ലെടുക്കാന്‍ ചുമതലപ്പെടുത്തിയ മില്ലുടമകളുടെ ഏജന്റുമാരാണ് ഇടനിലക്കാരായി നിന്ന് നെല്ലുസംഭരണം അട്ടിമറിക്കുന്നതെന്ന ആക്ഷേപവുമായി കര്‍ഷകര്‍ രംഗത്തെത്തി.

പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിയിറക്കിയ കര്‍ഷകരും ഇക്കൂട്ടത്തിലുണ്ട്.

പാടവരമ്പത്ത് പടുതവിരിച്ച് സൂക്ഷിച്ചിരിക്കുന്ന നെല്ലില്‍ ഈര്‍പ്പം തട്ടാതിരിക്കാന്‍ കര്‍ഷകര്‍ വീണ്ടും പണം മുടക്കേണ്ട സ്ഥിതിയാണ്. ഇതിനിടെ മഴ പെയ്തിറങ്ങിയാല്‍ നെല്ല് പൂര്‍ണമായും നശിക്കുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News