പൂനെയില്‍ തീപിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു

പൂനെയില്‍ വസ്ത്രവ്യാപാര ഗോഡൗണില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ അഞ്ചുപേര്‍ മരണമടഞ്ഞു. ഗോഡൗണിലെ തൊഴിലാളികളാണ് മരിച്ചത്.

പൂനെയിലെ ഉള്‍പ്രദേശമായ ഉര്‍ലി ദേവച്ചി എന്ന സ്ഥലത്തെ വസ്ത്രവ്യാപാര ഗോഡൗണിലാണ് വെളുപ്പിന് തീപിപിടുത്തമുണ്ടായത്. ഗോഡൗണിനുള്ളില്‍ ഉറങ്ങുകയായിരുന്ന അഞ്ച് തൊഴിലാളികളാണ് മരണപ്പെട്ടത്.

അതിവേഗത്തില്‍ തീ പടര്‍ന്ന് കയറിയതാണ് മരണ സംഖ്യ കൂടുവാന്‍ കാരണമായത്. തീപടര്‍ന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് പുറത്തേക്ക് രക്ഷപ്പെടുവാന്‍ കഴിയാതെ വരികയാണുണ്ടായത്. സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമന സംഘങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടുത്തതിന്റെ കാരണം ഇനിയും വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News