‘മാണി മടങ്ങിപ്പോയി, മുറിവുണങ്ങാത്ത മനസ്സുമായി’; തരം കിട്ടിയാല്‍ മാണിയെ തകര്‍ക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നത്; ജോസഫിനും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മുഖപത്രം

കോട്ടയം: പി.ജെ ജോസഫിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മുഖപത്രം ‘പ്രതിച്ഛായ’.

‘കെ.എം മാണി മടങ്ങിപ്പോയി മുറിവുണങ്ങാത്ത മനസ്സുമായി’ എന്ന തലക്കെട്ടില്‍ പത്രാധിപര്‍ ഡോ. കുരിയാക്കോസ് കുമ്പളക്കുഴി എഴുതിയ ലേഖനത്തിലാണ് വിമര്‍ശനമുള്ളത്.

ബാര്‍ കോഴ വിവാദത്തില്‍ അന്വേഷണം നീട്ടി കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു. മന്ത്രിസഭയില്‍ നിന്ന് ഒരുമിച്ച് രാജി വയ്ക്കാമെന്ന നിര്‍ദ്ദേശം മാണി മുന്നോട്ട് വച്ചെങ്കിലും പിജെ ജോസഫ് തയ്യാറായില്ലെന്നും മാസികയിലെ ലേഖനത്തില്‍ പറയുന്നു. പിന്നീട് മാണിക്ക് ഒറ്റക്ക് രാജി വക്കേണ്ടി വന്നെന്നും പ്രതിച്ഛായ പറയുന്നു.

രണ്ടു പേരും രാജിവച്ച് മന്ത്രിസഭയെ പുറത്തു നിന്ന് പിന്തുണക്കാമെന്ന നിര്‍ദേശത്തെ പി.ജെ ജോസഫ് എതിര്‍ത്തതില്‍ ദുരൂഹതയുണ്ടെന്നും ലേഖനം പറയുന്നു.

തരം കിട്ടിയാല്‍ മാണിയെ തകര്‍ക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നത്. ‘കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവര്‍’ എന്നാണ് ഇക്കൂട്ടരെ മാണി വിശേഷിപ്പിച്ചതെന്നും ലേഖനം പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here