സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങള്‍ക്ക് നെതര്‍ലാന്‍ഡ്‌സിന്റെ പിന്തുണ; മന്ത്രാലയ- വ്യവസായ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: നെതര്‍ലന്‍ഡ്സ് മന്ത്രാലയ- വ്യവസായ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങള്‍ക്ക് നെതര്‍ലാന്‍ഡ്‌സ് മന്ത്രാലയം പിന്തുണ പ്രഖ്യാപിച്ചു.

നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലാന്‍ഡില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. വിവിധ മന്ത്രാലയങ്ങളുടെ 20 പ്രതിനിധികളാണ് മുഖ്യമന്ത്രിയെ കണ്ടത്.

അടിസ്ഥാന സൗകര്യം ജല മാനേജ്മെന്റ്, കൃഷി, പരിസ്ഥിതി, ഭക്ഷ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ എന്നീവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കാര്‍ഷിക, ജല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അര്‍ക്കാഡിസ്, റോയല്‍ ബോസ്‌ക്കലിസ് വെസ്റ്റ്മിനിസ്റ്റര്‍, ഡെല്‍റ്റാറെസ്, ഡച്ച് ഗ്രീന്‍ഹൗസ് ഡെല്‍റ്റ, റോയല്‍ ഹാസ്‌ക്കണിംഗ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

കോണ്‍ഫെഡറേഷന്‍ ഓഫ് നെതല്‍ലന്‍ഡ്സ് ഇന്‍ഡസ്ട്രി ആന്റ് എംപ്ലോയേഴ്സിന്റെ വി. എന്‍. ഒ എന്‍. സി. ഡബ്ള്യു പ്രസിഡന്റ് ഹാന്‍സ് ഡി ബോര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

നദിക്ക് കൂടുതല്‍ വിസ്തൃതി നല്‍കുന്നതിലൂടെ വെള്ളപ്പൊക്ക വേളയില്‍ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും ഇതിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന നൂര്‍വാര്‍ഡിലെ റൂം ഫോര്‍ റിവര്‍ പദ്ധതി സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News