”മോദി തീവ്രഹിന്ദുത്വവാദി; ഹിന്ദു-മുസ്ലീം ചേരിതിരിവിന് കാരണം മോദി ഭരണം: പശുവിന്റെ പേരിലെ കൊലപാതകങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണ”; മോദിയെ വിഭജന നായകന്‍ എന്ന് വിശേഷിപ്പിച്ച് ടൈം മാഗസിന്റെ രൂക്ഷവിമര്‍ശനം

ദില്ലി: നരേന്ദ്രമോദിയെ വിഭജന നായകന്‍ എന്ന് വിശേഷിപ്പിച്ച് ടൈം മാഗസിന്‍. ടൈം മാഗസിന്റെ മുഖചിത്രത്തിലാണ് മോദിയെ വിഭജന നായകന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. മോദിയുടെ ഭരണത്തില്‍ സാമൂഹ്യ സമ്മര്‍ദം കൂടുന്നുവെന്നും, ഹിന്ദു മുസ്ലീം ചേരിതിരിവിന് മോദി ഭരണമാണ് കാരണമെന്നും ലേഖനത്തില്‍ വിമര്‍ശനം.

മോദിയെ ഇന്ത്യയുടെ ആഗോള നായകന്‍ എന്ന് വിശേഷിപ്പിച്ച അതേ ടൈംമാഗസിന്‍ തന്നെയാണ് 5 വര്‍ഷങ്ങള്‍ക്ക് ശേഷം മോദി ഇന്ത്യയുടെ വിഭജന നായകനാണെന്ന് ചൂണ്ടിക്കാട്ടുന്നത്. മെയ് മാസപ്പതിപ്പിലെ മാഗസിന്റെ കവര്‍പേജിലാണ് മോദിയെ ഇന്ത്യുടെ വിഭജന നായകന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

ഗുജറാത്ത് കലാപത്തിന്റെ സമയത്ത് മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ടൈംമാഗസിന്‍ മോദി പ്രധാനമന്ത്രി ആയതിന് ശേഷം നിലപാട് മയപ്പെടുത്തിയിരുന്നു. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് രൂക്ഷ വിമര്‍ശനങ്ങളുമായി ടൈം മാഗസിന്‍ വീണ്ടും രംഗത്തെത്തുന്നതും. ആഷിത് തസീറാണ് മോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണത്തെകുറിച്ച് ലേഖനമെഴുതിയിരിക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്റിന്റെ കാലത്തെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ മോദി ഭരണത്തില്‍ ഇന്ത്യയില്‍ മതേതരത്വം തകര്‍ന്നെന്നും സാമൂഹ്യ സമ്മര്‍ദത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഹിന്ദുക്കളും മുസ്ലീംങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ലേഖനത്തില്‍ മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കുന്നതിന് മോദിയെ കുറ്റപ്പെടുത്തുന്നു.

നരേന്ദ്രമോദി തീവ്രഹിന്ദുത്വവാദിയെന്നും ചൂണ്ടിക്കാട്ടുന്നു. പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നും ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ആഗോളതലത്തില്‍ തന്നെ നരേന്ദ്രമോദിയുടെ പ്രസക്തി് നഷ്ടപ്പെടുവെന്നാണ് ടൈംമാഗസിന്റെ മുഖചിത്രം വ്യക്തമാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News