അടിസ്ഥാന മാധ്യമമര്യാദ പോലും പാലിക്കാതെ ടൈംസ് ഓഫ് ഇന്ത്യ; ‘കാവിയുടെ തണലില്‍ സിപിഐഎം’ എന്നത് വ്യാജവാര്‍ത്ത

ദില്ലി: അടിസ്ഥാനമായ മാധ്യമമര്യാദ പോലും പിന്തുടരാതെ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം.

കാവിയുടെ തണലില്‍ സിപിഐഎം എന്ന തലക്കെട്ടില്‍ ടൈംസ് ഓഫ് ഇന്ത്യ വ്യാഴാഴ്ച ഒരു വാര്‍ത്ത പ്രസിദ്ധികരിച്ചത് ശ്രദ്ധയില്‍പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം ബിജെപിയുടെ കൂട്ടുപിടിച്ച് ബൂത്ത് പിടിക്കാന്‍ സഹായിക്കുന്നുവെന്നാണ് ആരോപണം.

പാര്‍ട്ടിയുടെയോ നേതാക്കന്മാരുടെയോ, എന്തിന് പോളിങ് ഏജന്റിന്റെ പോലും നിലപാടെന്തെന്ന് അറിയാതെയാണ് ഇവര്‍ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധികരിക്കുന്നത്. അജ്ഞാതനായ ഒരു ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍ എന്ന രീതിയിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. എഴുത്തുകാരന്റെ സങ്കല്പം ആയിരിക്കാം അതെന്നും സലിം പറയുന്നു.

സത്യാവസ്ഥ എന്തെന്നാല്‍ എല്ലാ സിപിഐഎം പ്രവര്‍ത്തകരും തങ്ങളുടെ ജീവന്‍ പണയം വെച്ചിട്ടാണ് ജനങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. പക്ഷെ തൃണമൂല്‍ ഗുണ്ടകള്‍ ക്രൂരമായാണ് വോട്ടെടുപ്പ് കഴിഞ്ഞിട്ടും സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചത്.

തങ്ങളുടെ ബൂത്ത് സംരക്ഷിക്കാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയ ആക്രമങ്ങള്‍ നവമാധ്യമങ്ങളിലടക്കം ചിത്രങ്ങളും വിഡിയോകളും പ്രചരിക്കുന്നുണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ തന്നെ മറ്റു പ്രസിദ്ധികരണമായ ഈ സമയ് ഇതെല്ലം ശരിയാണെന്ന് പറഞ്ഞിട്ടുണ്ട്.

ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളുടെ കയ്യില്‍ നിന്നും ലക്ഷങ്ങളുടെയും കോടികളുടെയും പരസ്യം വാങ്ങുന്നവരാണ് ടൈംസ് ഓഫ് ഇന്ത്യയും അവരുടെ മറ്റു പ്രസിദ്ധികരണങ്ങളും. വെസ്റ്റ് ബംഗാളിലെ ജനങ്ങള്‍ക്ക് ഇതെല്ലം നല്ല ധാരണയുണ്ട്.

ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി പരസ്യം ചെയ്തു നടക്കുന്നതിനെതിരെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ട്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി യുവാക്കള്‍ ഇടയില്‍ നടക്കുന്ന പ്രധാന പ്രശ്‌നമാണ് എസ്എസ്സി അധ്യാപകരുടെ നിരാഹാരസമരവും കമ്പ്യൂട്ടര്‍ അധ്യാപകരുടെ ശമ്പളവുമായി ബന്ധപെട്ട് നടന്നിട്ടുള്ള അഴിമതിയുമെല്ലാം. ക്രൂരമായിട്ടാണ് ഈ സമരങ്ങളെയെല്ലാം പൊലീസ് നേരിട്ടതെന്നും ജനങ്ങള്‍ കണ്ടു.

ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനങ്ങള്‍ ജാഗ്രതയുള്ളവരാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമങ്ങളും, അഴിമതിയും കണ്ട് മനം മടുത്തവരാണ് അവര്‍, എന്തിനേറെ മധ്യപ്രവര്‍ത്തകര്‍ക്കുവരെ ക്രൂരമായ മര്‍ദ്ദനം നേരിടുന്ന സാഹചര്യമാണ് ഉള്ളത്. എന്നാല്‍ ഈ സാഹചര്യത്തില്‍ ജനങ്ങളെ ഭിന്നിപിച്ച് കലാപം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ഈ അഭൂതപൂര്‍വ്വമായ കാലഘട്ടത്തില്‍ മാധ്യമങ്ങള്‍ സത്യത്തിനും നീതിക്കും വേണ്ടി വേണം നിലകൊള്ളാന്‍. അക്രമങ്ങളും അഴിമതിയും വര്‍ഗീയതയും പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കണം. എന്നാല്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത തയ്യാറാക്കി ബിജെപിയെയും തൃണമൂലിനെയും സംരക്ഷിക്കുകയാണ്.

പച്ചക്കള്ളം എഴുതി തയ്യാറാക്കി സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കാനും ശ്രമിക്കുന്നു. ബംഗാളിലെ ജനങ്ങള്‍ക്കായി മാധ്യമങ്ങള്‍ തങ്ങളുടെ തൊഴില്‍ സത്യസന്ധമായി ചെയ്യണമെന്നും തെറ്റായ വാര്‍ത്ത നല്‍കി സമൂഹത്തിന്റെ ശുഭ പ്രതീക്ഷ തകര്‍ക്കരുതെന്നുമാണ് തങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും സലിം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here