ക്രിക്കറ്റ് ലോകത്ത് ആരാധകരേറെയുള്ള ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണി ആരാധകരുടെ തലയാണ്. ധോണി മാത്രമല്ല മകള്‍ നാലു വയസ്സുകാരി സിവയും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. ധോണിയുടെ നി‍ഴല്‍ പോലെ ഐപിഎല്‍ മത്സരങ്ങളിലും പൊതുപരിപാടികളിലുമെത്തുന്ന സിവയും ആരാധകര്‍ക്ക് പ്രിയങ്കരിയാണ്.

ഇപ്പോള്‍ മകളെ കിഡ്നാപ്പ് ചെയ്യുമെന്ന് ക്യാപ്റ്റന്‍ കൂളിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത് മറ്റാരുമല്ല ബോളിവുഡ് നടിയും കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമയുമായ പ്രീതി സിന്‍റയാണ്. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രീതി ഇക്കാര്യം തുറന്ന പറഞ്ഞിരിക്കുന്നത്.

ധോണിയുടെ ആരാധിക കൂടിയായ പ്രീതി ധോണിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഇക്കാര്യം കുറിച്ചിരിക്കുന്നത്. ‘ക്യാപ്റ്റന്‍ കൂളിന് ഞാനടക്കം നിരവധി ആരാധകരുണ്ട്. എന്നാലിപ്പോള്‍ എനിക്ക് സിവയോടാണ് കൂടുതല്‍ സ്‌നേഹം. സൂക്ഷിച്ചോ, ഞാന്‍ കുഞ്ഞു സിവയെ കിഡ്നാപ് ചെയ്യും.’ എന്നാണ് പ്രീതി ട്വീറ്റ് ചെയ്തിരിക്കുന്നത്.