അര്‍ണബിന്റെ റിപ്പബ്ലിക്ക് ചാനല്‍ അടച്ചു പൂട്ടുമെന്ന് വാര്‍ത്ത സംപ്രേക്ഷണ നിരീക്ഷണ സമിതിയുടെ മുന്നറിയിപ്പ്

ദില്ലി: അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനല്‍ അടച്ചു പൂട്ടുമെന്ന് വാര്‍ത്താ സംപ്രേക്ഷണ നിരീക്ഷണ സമിതിയുടെ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.

നിരപരാധിയായ വ്യക്തിയെ മോശമായി ചിത്രീകരിച്ച സംഭവത്തില്‍ മാപ്പു പറയാന്‍ തയ്യാറാകാത്തതിനാലാണ് നടപടിയെന്ന് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പബ്ലിക് ടിവി അടച്ചു പൂട്ടണമെന്നും ചാനലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും നിരീക്ഷണ സമിതി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം, ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ നടന്ന റാലിയെ വിമര്‍ശിച്ചുകൊണ്ട് നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം.

റാലിയില്‍ പങ്കെടുത്ത യുവാവിന്റെ മുഖം വട്ടമിട്ട് കാണിച്ച് അദ്ദേഹത്തെ ഗുണ്ടയെന്നും, ഉപദ്രവകാരിയെന്നും വിശേഷിപ്പിച്ചെന്നാണ് പരാതി.

തന്നെ അപമാനിച്ചതില്‍ ചാനലിനെതിരെ യുവാവ് വാര്‍ത്താ സംപ്രേക്ഷണ നിരീക്ഷണ സമിതിയെ സമീപിച്ച് പരാതി നല്‍കിയിരുന്നു.

പരാതി സ്വീകരിച്ച സമിതി ചാനലിനോട് സെപ്തംബര്‍ 7 മുതല്‍ 14 വരെ മാപ്പ് എഴുതിക്കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് നിര്‍ദ്ദേശത്തെ മറികടന്ന ചാനല്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. എന്നാല്‍ ഹര്‍ജിയും സമിതി തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here