പോസ്റ്റൽ വോട്ടുകൾ നേരിട്ട് കൈപറ്റി; യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെതിരെ പരാതി

ആറ്റിങ്ങൽ പാർളമെന്‍റ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് പോസ്റ്റൽ വോട്ടുകൾ നേരിട്ട് കൈപറ്റിയതായി പരാതി.പൊലീസുകാരിൽ നിന്ന് നാന്നൂറിലധികം പോസ്റ്റൽ വോട്ടുകളാണ് നേരിട്ട് കൈപറ്റിയത്.

സംഭവം അന്വേഷിക്കണമെന്നാവശ്യപെട്ട് സി പി എം തെരഞ്ഞെടുപ്പ് കമ്മീഷ്ണർക്കും ഡി ജി പിക്കും പരാതിനൽകി.ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ അടൂർ പ്രകാശ് പൊലീസുകാരുടെ പോസ്റ്റൽവോട്ടുകൾ നേരിട്ട് കൈപറ്റിയെന്നാണ് പരാതി.

പൊലീസുകാരുടെ കോണ്‍ഗ്രസ് അനുഭാവസംഘടനാ നേതാക്കൾ സഹപ്രവർത്തകരിൽനിന്ന് നിർബദ്ധിച്ച് വാങ്ങിയ പോസ്റ്റൽ വോട്ടുകളാണ് യു ഡി എഫ് സ്ഥാനാർത്ഥി നേരിട്ട് കൈപറ്റിയത്.ഇത് നാന്നൂറിലധികം പോസ്റ്റൽ വോട്ടുകളുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

പോസ്റ്റല്‍ വോട്ട് തിരിമറിനടത്തിയ യുഡിഎഫ് സ്ഥാനാർത്ഥിയായ അടൂർ പ്രകാശിനെതിരെ സി പി എം തെരഞ്ഞെടുപ്പ് കമ്മീഷ്ണർക്കും ഡി ജി പിക്കും പരാതിനൽകി.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ അംഗം ആർ.രാമുവാണ് തെരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കും പരാതി നൽകിയത്.കൃത്യമായ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരാതിനൽകിയതെന്നും സംഭവം കൃത്യമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആർ രാമു പറഞ്ഞു.ഡിജിപിക്ക് ലഭിച്ച പരാതി പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് തിരിമറിയെ കുറിച്ച് അന്വേക്ഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News