പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനത്തിന് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം

പാരിപ്പള്ളി ഗവ.മെഡിക്കൽകോളേജിൽ 2019-20 എംബിബിഎസ് പ്രവേശനത്തിന് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം. 100 സീറ്റുകൾക്കാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്.

കഴിഞ്ഞ ഏഴിനു ചേർന്ന കൗൺസിൽ ഡയറക്ടർബോർഡ് കൈക്കൊണ്ട തീരുമാനം വെള്ളിയാഴ്ച മെഡിക്കൽകോളേജിന് ലഭിച്ചു. പിഴവുകൾ കണ്ടെത്തിയതിനാൽ 2019–2020 എംബിബിഎസ് പ്രവേശനം പ്രതിസന്ധിയിലാകുമെന്നു പറഞ്ഞ് തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയവർക്ക‌് കനത്ത തിരിച്ചടിയാണ‌് പുതിയ തീരുമാനം.

2019–2020 എംബിബിഎസ് പ്രവേശനത്തിനുള്ള അനുമതി ലഭ്യമാക്കുന്നതിനു മുന്നോടിയായി എട്ടിന് എംസിഐ വിദഗ‌്ധ സംഘം കോളേജിൽ പരിശോധന നടത്തിയിരുന്നു. പൂർണ തൃപ്തി രേഖപ്പെടുത്തിയ സംഘം നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്.

മെഡിക്കൽ കൗൺസിൽ സംഘം എട്ടിന് പരിശോധന നടത്തി മടങ്ങിയ ഉടനെയായിരുന്നു യുഡിഎഫ് കള്ളക്കഥ പ്രചരിപ്പിച്ചത്. പരിശോധനയിൽ നിരവധി പിഴവുകൾ കണ്ടെത്തിയെന്നും വരും വർഷത്തെ പ്രവേശനം പ്രതിസന്ധിയിലാണെന്നും യുഡിഎഫ് നേതാക്കളും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചു.

തെരഞ്ഞെടുപ്പിൽ ഈ വിഷയം മുഖ്യപ്രചാരണായുധമാക്കി. പ്രവേശനം പ്രതിസന്ധിയിലാക്കിയ സർക്കാർ മറുപടി പറയണമെന്ന് യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രനും നിരവധി യോഗങ്ങളിൽ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News