തീരദേശ പരിപാലന നിയമ പരിധിയിൽ ഉൾപ്പെടുത്തി പാർപ്പിട സമുച്ചയം പൊളിച്ച് നീക്കാനുള്ള കോടതി വിധിക്കെതിരെ ഫ്ലാറ്റ് ഉടമകൾ സുപ്രീം കോടതിയിലേക്ക്.

മരട് നഗരസഭാ അതിർത്തിയിലെ 5 പാർപ്പിട സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട കേസിൽ ഇതുവരെ കെട്ടിട നിർമാതാക്കൾ മാത്രമാണ് കക്ഷികൾ.

വിധി നടപ്പാക്കിയാൽ കൊച്ചിയിലെ വിവിധ കെട്ടിടസമുച്ചയങ്ങളും സമാനമായ അനുഭവം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഫ്ലാറ്റ് ഉടമകൾ ആശങ്കപ്പെടുന്നു.

മരട് നഗരസഭയിലെ ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസ്, കായലോരം അപ്പാർട്ട്മെൻറ്, ആൽഫ വെഞ്ചേഴ്സ് എന്നീ അഞ്ചു പാർപ്പിട സമുച്ചയങ്ങൾ പൊളിച്ചുനീക്കാൻ സുപ്രീംകോടതി വിധിച്ചത്.

തീരദേശ പരിപാലന അതോറിറ്റി നൽകിയ കേസിൽ കെട്ടിട നിർമ്മാതാക്കൾ മാത്രമാണ് ഇതുവരെ കക്ഷികളായി ഉണ്ടായിരുന്നത്. ഇതിനെത്തുടർന്നാണ് മരട് ഹോളി ഫൈത്തിൽ ചേർന്ന ഫ്ലാറ്റ് ഉടമകളുടെ യോഗം വിധിക്കെതിരെ അപ്പീൽ ഉമായി കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

മരട് ഗ്രാമപഞ്ചായത്തിനെ മുൻസിപ്പാലിറ്റി ആക്കി ഉയർത്തിയപ്പോൾ തീരദേശ പരിപാലന നിയമത്തിൽ മാറ്റം വരുത്താത്തതാണ് ഇപ്പോൾ ഉയർന്ന ആശങ്കയ്ക്ക് കാരണം എന്ന് ഫ്ലാറ്റ് ഉടമ കൂടിയായ മേജർ രവി പറഞ്ഞു.

അഞ്ച് അപ്പാർട്ട്മെൻ്റുകളിലായി നാനൂറിലധികം കുടുംബങ്ങൾക്കാണ് കോടതി ഉത്തരവ് നടപ്പാക്കിയാൽ വീട് നഷ്ടപ്പെടുന്നത്. ഇതിൽ പലരും ബാങ്ക് ലോൺ എടുത്താണ് ഫ്ലാറ്റുകൾ വാങ്ങിയിട്ടുള്ളത്.

കെട്ടിടം വാങ്ങുന്ന സമയത്ത് മതിയായ രേഖകൾ എല്ലാം ഉണ്ടായിരുന്നു എന്നും ഇവർ പറയുന്നു. വിധി തീരദേശ പരിപാലന അതോറിറ്റിക്ക് അനുകൂലമായി വന്നതോടെ തങ്ങളുടെ ഭാഗം കോടതിയെ അറിയിക്കാൻ ഞാൻ ഒരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകൾ.