തുടങ്ങി വെക്കുകയല്ല, തുടരുകയാണ്, ഇതാ ഉത്തര്‍പ്രദേശില്‍ നിന്നു വന്ന അതിഥി കൂട്ടുകാരുടെ ബാലസംഘം

പഠ്ക്കര്‍ ഹം അച്ഛേ ബനേംഗേ…

ജീത് കര്‍ ഹം ആഗേ ബടേംഗേ…

ബനായേംഗേ ഹം ഭാരത് ദേശ് മേം

എക് സുന്ദര്‍ നയീ ദുനിയാ…

പഠിച്ചു ഞങ്ങള്‍ നല്ലവരാകുമെന്ന ബാലസംഘം മുദ്രാവാക്യം അവര്‍ തന്നെ ഹിന്ദിയിലേക്കാക്കി തന്നതാണിത്. അവര്‍ക്ക് നന്നായി മലയാളമറിയാം… ഞാനും പഠിച്ച, പുന്നശ്ശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുന്നവരാണ് അധികം പേരും. അതു കൊണ്ടധികം കഷ്ടപ്പെടേണ്ടി വന്നില്ല. യുപിയില്‍ സ്‌കൂള്‍ പശുവിനെ കെട്ടാനാണതേ ഉപയോഗിക്കാറ്.

ഇവിടെ സ്‌കൂള്‍ തുറക്കും മുന്‍പേ പുസ്തകം കിട്ടിയ സന്തോഷത്തിലാണവര്‍. നൂര്‍ മുഹമ്മദ് ഇനി പത്താം ക്ലാസിലേക്കാണ്. ഒന്നാം ക്ലാസു മുതല്‍ ഇവിടെ പഠിക്കുന്നവനാണ്. കൂട്ടുകാരി തരുന്നം… സംഗീതമെന്നാണത്രേ പേരിന്റെയര്‍ത്ഥം.

തരന്നം സെക്രട്ടറിയും, നൂര്‍ മുഹമ്മദ് പ്രസിഡന്റും, ജാബിര്‍ ഭായ് കണ്‍വീനറുമായി കേരളത്തിലെ ആദ്യമായി പട്ടാമ്പി പെരുമുടിയൂര്‍ പ്രദേശത്ത് താമസിക്കുന്ന ഉത്തര്‍പ്രദേശ് അതിഥി തൊഴിലാളികളുടെ മക്കളുടെ ബാലസംഘം രൂപീകരിച്ചു.

ഇതര സംസ്ഥാന തൊഴിലാളി യൂണിയന്‍ ജില്ലാ ട്രഷറര്‍ സക്കീര്‍ ബാലസംഘം ജില്ലാ ജോ. സെക്രട്ടറി സുവര്‍ണ്ണ ജില്ലാ കമ്മറ്റിയംഗം സുബ്രമണ്യന്‍, ജില്ലാ അക്കാദമിക് സമിതിയംഗം വി ടി ശോഭന, പെരുമുടിയൂര്‍ വില്ലേജ് സെക്രട്ടറി ദീപു എന്നിവരെല്ലാം കൂടെയുണ്ടായി. കേരളത്തിലെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനയായ ബാലസംഘം എല്ലാ കുട്ടികളുടേയും സംഘധ്വനിയായി മാറുകയാണ്.

അതിഥി തൊഴികള്‍ക്ക് അത്രമേല്‍ പരിഗണന നല്‍കുകയാണ് കേരളം. അവര്‍ക്ക് ഇഷുറന്‍സും, വീടും, വിദ്യാഭ്യസവും എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണ് ഈ സര്‍ക്കാര്‍. കേരളത്തിലെ സമാന്തര വിദ്യാഭ്യാസ സാംസ്‌കാരിക പ്രസ്ഥാനവും അവര്‍ക്കൊപ്പമാണ്. പഠിച്ചു നല്ലവരായി മുന്നേറുമ്പോള്‍ സമത്യ സുന്ദര ഭാരതത്തില്‍ നമുക്കൊപ്പം അവരുമുണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here