നിർദ്ധനരായ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി ഡിവൈഎഫ്ഐ പ്രവർത്തകർ

നിർദ്ധനരായ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ. ഡിവൈഎഫ്ഐയുടെ തിരുവനന്തപുരം ചാലബ്ലോക്ക് കമ്മിറ്റിയാണ് ആറര ലക്ഷംരൂപ ചിലവിൽ സ്നേഹക്കൂട് എന്ന പേരില്‍ വീടൊരുക്കി നൽകിയത്.

വീടിന്‍റെ താക്കോൽ ദാനം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവ്വഹിച്ചു.

തല ചായ്ക്കാനിടമൊരുക്കി തണലാകുന്ന യുവത എന്ന മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി തിരുവനന്തപുരം വലിയശാല സ്വദേശിയും വിധവയുമായ പങ്കജത്തിന് വീട് നിർമ്മിച്ച് നൽകിയത്.

ആറര ലക്ഷം രൂപ ചിലവിൽ രണ്ട് സെന്‍റെ് ഭൂമിയിൽ രണ്ട് ബെഡ് റൂമുകൾ ഉള്ള ഒരു സുന്ദര ഭവനമാണ് ഒരു യുവതയുടെ ഒരു നിമിഷത്തെ തീരുമാനത്തിലൂടെ കെട്ടിയുയർത്തിയത്.വീടിന്‍റെ താക്കോൽ ദാനം സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവ്വഹിച്ചു.

ചോർന്നൊലിച്ച് കിടന്ന ഓലപ്പുരയിൽ നിന്ന് ഡി വൈ എഫ് ഐ പ്രവർത്തകർ നിർമ്മിച്ച് നൽകിയ വീട്ടിലേക്ക് നടന്ന് കയറിയപ്പോൾ കണ്ണീരിന്‍റെ കയ്പ് നിറഞ്ഞ പങ്കജത്തിന്‍റെ മുഖത്ത് സന്തോഷത്തിന്‍റെ പുഞ്ചിരിയായിരുന്നു.

സമൂഹത്തിലെ നാനതുറയിൽ നിന്നും സമാഹരിച്ച തുക കൊണ്ടാണ് വീട് നിർമ്മിച്ചത്.വീടിന്‍റെ നിർമ്മാണജോലികളിൽ പലതും ചെയ്തത് പ്രദേശത്തെ ഡി വൈ എഫ് ഐ പ്രവർത്തകൾ തന്നെ.

ഈ ഒരു വീടുകൊണ്ട് നിർത്തുന്നില്ല ഇവിടത്തെ യുവതലമുറയുടെ സേവനപ്രവർത്തനങ്ങൾ.ഇനിയും വിവിധ സന്നദ്ധപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് ഇവിടത്തെ ഡി വൈ എപ് ഐക്കാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here