ഫോര്‍ഡ് ആസ്‌പൈര്‍ ബ്ലൂ എഡിഷന്‍ വിപണിയില്‍. 7.50 ലക്ഷം രൂപ മുതലാണ് വാഹനം ലഭ്യമാവുക. 8.30 ലക്ഷം രൂപയാണ് ഡീസല്‍ മോഡലിന് വില. കറുപ്പ് നിറമുള്ള ഗ്രില്ലും അലോയ് വീലുകളും മേല്‍ക്കൂരയും മിററുകളും ആസ്‌പൈര്‍ ബ്ലൂവിനെ വേറിട്ടു നിര്‍ത്തുന്നു.
15 ഇഞ്ചാണ് അലോയ് വീലുകളാണ് മറ്റൊരു പ്രത്യേകത. സാറ്റലൈറ്റ് നാവിഗേഷന്‍, ബ്ലുടൂത്ത് കണക്ടിവിറ്റി എന്നിവയോടു കൂടിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റും ഒരുക്കിയിട്ടുണ്ട്. റിമോട്ട് ലോക്കിങ്, ഓട്ടോമാറ്റിക് എസി, പവര്‍ വിന്‍ഡോ തുടങ്ങിയ വിശേഷങ്ങളും ഫോര്‍ഡ് ആസ്‌പൈര്‍ ബ്ലൂ എഡിഷനില്‍ പരാമര്‍ശിക്കണം.
ഇരട്ട എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ എന്നിവ കാറില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും. 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് എഞ്ചിനാണ് ആസ്‌പൈര്‍ ബ്ലൂ എഡിഷന്‍ പെട്രോളില്‍.
എഞ്ചിന് 95 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 99 bhp കരുത്തും 215 Nm torque ഉം കുറിക്കാന്‍ ആസ്‌പൈര്‍ ബ്ലൂ എഡിഷനിലെ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് കഴിയും.

Get real time update about this post categories directly on your device, subscribe now.