തൃശൂരിന്റെ ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ക്കാനുള്ള വര്‍ണ്ണ കുടകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

തൃശൂരിന്റെ ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ക്കാനുള്ള വര്‍ണ്ണ കുടകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍ ആണ്, കുടമാറ്റം അതിന്റെ എല്ലാ ആവേശവും നിറച്ച് മികച്ചതാക്കാനുള്ള പരിശ്രമത്തിലാണ് പാറമേക്കാവും തിരുവമ്പാടിയും

വര്‍ണക്കുടകള്‍ ഒന്നൊന്നായി വാനിലേക്കുയരുമ്പോള്‍ പൂരപ്രേമികളുടെ മനസ്സില്‍ ആവേശവും വാനോളമാകും കുടകളിലെ വ്യത്യസ്തയ്ക്കും മികവിനുമായി തിരുവമ്പാടിയും പാറമേക്കാവും മത്സരിക്കുമ്പോള്‍ തേക്കിന്‍കാടൊരു വര്‍ണപൂങ്കാവനമായി മാറും.

രണ്ടു വിഭാഗം ദേവിമാരും മുഖാമുഖം വരുന്നതോടെ പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ച് മത്സരം തുടങ്ങും.

എല്ലാ വര്‍ഷവും വ്യത്യസ്തമായ കുടകള്‍ അവതരിപ്പിക്കാന്‍ രണ്ടു വിഭാഗവും തമ്മില്‍ ഒരു മത്സരം തന്നെ നടക്കാറുണ്ട്. പല നിലകള്‍ ഉള്ള കുടകള്‍,എല്‍ഇഡി കുടകള്‍,രൂപങ്ങള്‍ ഉള്‍പ്പെട്ട കട്ടൗട്ട് മാതൃകകള്‍ എന്നിവ അടുത്തകാലങ്ങളില്‍ അവതരിപ്പിക്കപ്പെട്ട വ്യത്യസ്തത കുടകളാണ്.അലുക്കുകള്‍ തൂക്കിയത്, രണ്ടുനിലയുള്ളവ, അങ്ങനെ വൈവിധ്യമാര്‍ന്ന പലതരം കുടകളും ഇരുകൂട്ടരും ആനപ്പുറത്തേറി നിന്ന് പ്രദര്‍ശിപ്പിക്കും

തിരുവമ്പാടിക്ക് വേണ്ടി കഴിഞ്ഞ 9 വര്‍ഷമായി കുട നിര്‍മ്മാണം നടത്തുന്നത് പുരോഷത്തമന്‍ ആശാനും കൂട്ടരുമാണ്,3 മാസത്തോളമായി നീണ്ട് നിന്ന കുട നിര്‍മ്മാണം അതിന്റെ അവസാന ഘട്ടത്തിലാണ്..

പാറമേക്കാവ് വിഭാഗത്തിന് വേണ്ടി 41 ആം വര്‍ഷവും കുടകള്‍ ഒരുക്കുന്നത് സുരേന്ദ്രന്‍ ആശാനാണ് തിരുവമ്പാടിയെ ഞെട്ടിക്കുന്ന പുത്തന്‍ കുടകള്‍ അണിയറയില്‍ ഒരുങ്ങുങ്ങുന്നുണ്ട് എന്ന മുന്നറിയിപ്പും ആശാന്‍ നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News