മോദിയെ പുറത്താക്കാന്‍ വാജ്‌പേയ് തീരുമാനിച്ചിരുന്നു; തീരുമാനം പിന്‍വലിച്ചത് അദ്വാനിയുടെ ഭീഷണിയെത്തുടര്‍ന്ന്

ദില്ലി: ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്രമോദിയെ പുറത്താക്കാന്‍ വാജ്‌പേയ് തീരുമാനിച്ചിരുന്നതായി മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ.

അന്ന് അദ്വാനി ഇടപ്പെട്ടാണ് മോദിയെ പുറത്താക്കലില്‍നിന്നും രക്ഷിച്ചതെന്നും യശ്വന്ത് സിന്‍ഹ വെളിപ്പെടുത്തി.

ഗോവയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ മോദി രാജിവയ്ക്കണമെന്ന് വാജ്‌പേയ് ആവശ്യപ്പെട്ടു. മോദി അതിന് തയാറാവുന്നില്ലെങ്കില്‍ സര്‍ക്കാറിനെ പിരിച്ചുവിടുമെന്നും വാജ്‌പേയ് പറഞ്ഞിരുന്നു.

എന്നാല്‍, ഗുജറാത്ത് സര്‍ക്കാറിനെതിരെ നീങ്ങുകയാണെങ്കില്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അദ്വാനി ഭീഷണി മുഴക്കി. ഇതാണ് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ വാജ്‌പേയിയെ പ്രേരിപ്പിച്ചതെന്നും യശ്വന്ത് സിന്‍ഹ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News