യുവസംവിധായകന്‍ അരുണ്‍ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍; മരണം ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കെ

വടക്കാഞ്ചേരി: യുവസംവിധായകന്‍ അരുണ്‍ വര്‍മ(27)യെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

അത്താണി ആനേടത്ത് മഹാവിഷ്ണു ശിവക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെയില്‍വേ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കാണാതായ അരുണിന് വേണ്ടി അന്വേഷണം നടക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് അരുണിനെ കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്.

സമീപകാലത്താണ് അരുണ്‍ സിനിമയില്‍ സജീവമായത്. ആദ്യ സിനിമയായ തഗ് ലൈഫ് ജൂലൈയില്‍ റിലീസ് ചെയ്യുകയാണ്. നാലു വര്‍ഷമായി സംവിധായക സഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അരുണ്‍ സ്വന്തമായി സംവിധാനം ചെയ്തത്.

അമ്മ: ഇന്ദിരാ വര്‍മ. സഹോദരങ്ങള്‍: വിബിന്‍ വര്‍മ, അഞ്ജലി വര്‍മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here