തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ എഴുന്നെള്ളിക്കാന്‍ അനുമതി

തൃശൂര്‍: തൃശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ ഉപാധികളോടെ അനുമതി.

നാല് പാപ്പാന്‍മാരുടെ സംരക്ഷണയിലാണ് ആനയെ കൊണ്ടു വരേണ്ടത്. രാവിലെ 9.30 മുതല്‍ 10.30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ക്ഷേത്ര പരിസരത്തെ ചടങ്ങിന് മാത്രമെ ആനയെ ഉപയോഗിക്കാവൂയെന്നും കലക്ടര്‍ അധ്യക്ഷയായ സമിതി നിര്‍ദേശിച്ചു.

രാമചന്ദ്രന്റെ ഫിറ്റ്നസ് പരിശോധന വിജയകരമെന്ന് പരിശോധനാ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കാഴ്ച പൂര്‍ണമായി തടസപ്പെട്ടെന്ന് പറയാനാകില്ലെന്നും പാപ്പാന്‍മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു.

ആനയുടെ ആരോഗ്യക്ഷമത മൂന്നംഗ സംഘമാണ് പരിശോധിച്ചത്. ആരോഗ്യനില തൃപ്തികരമെന്നും ശരീരത്തില്‍ മുറിവുകളില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ അനുമതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News