പുസ്തകസഞ്ചിയുമായി ദേശാടനപറവകള്‍ ആദിവാസി ഊരിലേക്ക്

യാത്രാ, ചാരിറ്റി ഗ്രൂപ്പായ ദേശാടനപറവകള്‍ തിരുവനന്തപുരം വിതുരയ്ക്ക് സമീപത്തെ പൊടിയക്കാല ആദിവാസി ഊരിലെ കുട്ടികള്‍ക്ക് പുസ്തകസഞ്ചി സമ്മാനിക്കുന്നു.

ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍, ടിഫിന്‍ ബോക്‌സ്, പേന, പെന്‍സില്‍, ജോമട്രി ബോക്‌സ്, സ്‌കെയില്‍, ബുക്ക്, റൈറ്റിങ്ങ് ബോര്‍ഡ്, സ്‌കെച്ച് പെന്‍ തുടങ്ങി പതിനഞ്ചോളം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുസ്തകസഞ്ചി. പൊടിയക്കാല ഊര് മൂപ്പന്‍ ശ്രീകുമാര്‍ പുസ്തകസഞ്ചി ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ഉത്ഘാടനം ചെയ്യും.

ദേശാടനപറവകള്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ നല്‍കിയ സഹായത്തിലൂടെയാണ് പുസ്തകസഞ്ചി യാഥാര്‍ത്ഥ്യമാകുന്നത്.

ഗ്രൂപ്പ് അംഗങ്ങള്‍, കുട്ടികളുടെ മാതാപിതാക്കള്‍, ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News