കൊടകര: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍.

വെള്ളിക്കുളങ്ങര മോനൊടി ചൂളക്കല്‍ വീട്ടില്‍ അരുണ്‍ (23) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനാണ് അരുണ്‍.

പതിനേഴുകാരിയായ പെണ്‍കുട്ടിയെ വശീകരിച്ച് വട്ടേക്കാടുള്ള സ്വന്തം അമ്മായിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ആര്‍എസ്എസുകാരനായ യുവാവിനെ കൊടകര സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.