ശബരിമല: സംഘപരിവാറിലെ അഭിപ്രായ ഭിന്നത പുറത്ത്; ആര്‍എസ്എസിലെ അഭിപ്രായ വ്യത്യാസം സ്ഥിരീകരിച്ച് ഹിന്ദു ഐക്യവേദി; ‘സ്ത്രീപ്രവേശനം ആകാം, പൊതുവികാരം മനസിലാക്കിയാണ് സമരത്തിനിറങ്ങിയതെന്ന് ആര്‍വി ബാബു

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍എസ്എസിനുളളിലെ ഭിന്നത മറ നീക്കി പുറത്ത്.

ആര്‍എസ്എസിനുളളില്‍ രണ്ട് അഭിപ്രായം ഉണ്ടെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു.

ശബരിമലയില്‍ സ്ത്രീപ്രവേശനം ആവാമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. പൊതുവികാരം മനസിലാക്കിയാണ് സമരത്തിനിറങ്ങിയതെന്നും ആര്‍വി ബാബു വെളിപ്പെടുത്തി.

കൈരളി ടിവിയിലെ ഞാന്‍ മലയാളി പരിപാടിയില്‍ ആണ് ബാബുവിന്റെ വെളിപ്പെടുത്തല്‍.

കെപി യോഹന്നാന്റെ ചെറുവളളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് റെഡി ടു വെയ്റ്റുകാര്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ഹരിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ തളളി ആര്‍വി ബാബു.ആരോപണങ്ങളെ പുച്ഛിച്ച് തളളുന്നുവെന്ന് ആര്‍വി ബാബു പറഞ്ഞു.

റെഡി ടു വെയ്റ്റുകാരെ തളളി ഹിന്ദു ഐക്യവേദി നേതാവ്. റെഡി ടു വെയ്റ്റുകാരെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ശബരിമല കര്‍മ്മ സമിതിക്കില്ല.റെഡി ടു വെയ്റ്റുകാരുടെ സര്‍ട്ടിഫിക്കറ്റ് കര്‍മ്മ സമിതിക്ക് ആവശ്യമില്ലെന്നും ആര്‍വി ബാബു പറഞ്ഞു.

ആര്‍ ഹരിക്കെതിരെ വിമര്‍ശനമുന്നയിച്ച റെഡി ടു വെയ്റ്റുകാരെ വിമര്‍ശിച്ച് ആര്‍വി ബാബു. റെഡി ടു വെയ്റ്റുകാരെ വ്യഭിചാരിണികള്‍ എന്ന് വിളിച്ചതിനെ ന്യായീകരിക്കുന്നില്ല.എന്നാല്‍ താനടക്കമുളളവര്‍ക്കെതിരെ റെഡി ടു വെയ്റ്റുകാര്‍ നടത്തിയ ആക്ഷേപങ്ങള്‍ ശരിയല്ലെന്നും ആര്‍വി ബാബു പറഞ്ഞു.

ഇപ്പോഴുണ്ടായ സംഭവവികാസങ്ങളില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആര്‍വി ബാബു.വിവാദങ്ങള്‍ക്ക് പിന്നില്‍ ഛിദ്ര ശക്തികള്‍ ഉണ്ടോയെന്നതാണ് അന്വേഷിക്കേണ്ടത്.


(ഞാന്‍ മലയാളി ഇന്നും നാളേയും രാത്രി 10ന് പീപ്പിള്‍ ടിവിയില്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here