പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം. ഗ്വാദർ മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്.

മൂന്നു ഭീകരർ ഹോട്ടലിനുള്ളിലേക്ക് ഇരച്ചുകയറിയെന്നു പാക്ക് മാധ്യമങ്ങൾ‌ റിപ്പോർ‌ട്ട് ചെയ്തു. സുരക്ഷാസേന ഹോട്ടൽ വളഞ്ഞു. ഹോട്ടിലിനുള്ളില്‍ ഏറ്റുമുട്ടൽ തുടരുന്നതായാണ് സൂചന.

ഒട്ടേറേ താമസക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചെന്നും റിപ്പോർട്ട്. ഹോട്ടലില്‍ അതിക്രമിച്ച് കയറിയരുടെ പക്കല്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉള്ളതായാണ് സൂചന. മുമ്പും ഇതേ സ്ഥലത്ത് ആക്രമണം നടന്നിരുന്നു. അന്ന് മരിച്ച 14 പേരില്‍ 11 പേര്‍ സുരക്ഷാ ജീവനക്കാരായിരുന്നു.