പാലാരിവട്ടം മേൽപ്പാലത്തിൻ്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

പാലാരിവട്ടം മേൽപ്പാലത്തിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധമാർച്ചും ജനകീയ വിചാരണയും സംഘടിപ്പിച്ചു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലഘട്ടത്തിൽ നിർമിച്ച പാലം നിർമ്മാണത്തിലെ അഴിമതി മൂലം തകർന്ന അവസ്ഥയിലാണ് ഉള്ളത്. ഇടപ്പള്ളിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നിരവധി ഡിവൈഎഫ്ഐ പ്രവർത്തകർ പങ്കെടുത്തു.

പാലാരിവട്ടം ബൈപ്പാസിൽ നിർമ്മിച്ച മേൽപ്പാലത്തിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്.

കഴിഞ്ഞ സർക്കാരിൻറെ കാലഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് കുഞ്ഞ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഇടപ്പള്ളിയിൽ നിന്നാരംഭിച്ച മാർച്ച് പാലാരിവട്ടം മേൽപ്പാലത്തിൽ അവസാനിച്ചു.

കഴിഞ്ഞ യുഡിഎഫ് സർക്കാർ കാലഘട്ടത്തിലെ ഓരോ അഴിമതിയും പുറത്തു വരികയാണെന്ന് തുടർന്ന് നടന്ന ജനകീയ വിചാരണ ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി അൻഷാദ് പറഞ്ഞു.

പാലാരിവട്ടം മേൽപ്പാലം നിർമിച്ചതിൽ യുഡിഎഫ് വ്യാപകമായ അഴിമതി നടത്തിയിട്ടുണ്ടെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞും ഇതിൽ ഭാഗമായിട്ടുണ്ടെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

ഇരുവരുടെയും കോലം പ്രവർത്തകർ കത്തിച്ചു. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ പ്രസിഡണ്ട് പ്രിൻസി കുര്യാക്കോസ്, ആർ രതീഷ് എന്നിവർ ജനകീയ വിചാരണയിൽ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News