ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷയിടിച്ച് പിഞ്ചുകുഞ്ഞും അച്ഛനും മരിച്ചു

കോട്ടയം: കടനാട്ടിൽ ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷയിടിച്ച് പിഞ്ച്കുഞ്ഞും അഛനും മരിച്ചു. മറ്റത്തിപ്പാറ പുതിയാമഠം ജൻസ് (32), ഒരു വയസുള്ള മകൻ അഗസ്റ്റോയുമാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ കടനാട് പഞ്ചായത്ത് ഓഫീസ് പടിക്കലാണ് അപകടം.

ഓട്ടോയിൽ ജിൻസിനൊപ്പം സഞ്ചരിച്ച ജൻസിന്റെ ഭാര്യ ജോസ്‌മി, മകൾ ആഗ്നസ് എന്നിവർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകുംവഴിയാണ് അപകടം. ജൻസ് പുതുതായി എടുത്ത ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News