
കോട്ടയം: ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാര്‍. സിഎഫ് തോമസിനെ കണ്ടാണ് ജില്ലാ പ്രസിഡന്റുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും വേണമെന്ന് വിവിധ ജില്ലകളിലെ മാണി വിഭാഗം പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
14 ജില്ലകളില്‍ 10ലും മാണി വിഭാഗത്തിലുള്ളവരാണ് ജില്ലാ പ്രസിഡന്റുമാര്‍. ഇവരാണ് സിഎഫ് തോമസിനെ കണ്ട് ആവശ്യമുന്നയിച്ചത്.
അതിന് പിന്നാലെ പാര്‍ട്ടി പദവി സംബന്ധിച്ച് അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി പ്രതികരിച്ചു.
ഒപ്പം നില്‍ക്കുമ്പോഴും ജോസ് കെ മാണിയുടെ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സിഎഫ് തോമസിനെ ചെയര്‍മാനാക്കണമെന്നാണ് ജോസഫിന്റെ നിലപാട്. എന്നാല്‍ ജില്ലാ പ്രസിഡന്റുമാരല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പിജെ ജോസഫും മറുപടി നല്‍കി.
മാണിയുടെ വിശ്വസ്തനും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ ജോയി എബ്രഹാമും ജോസ് കെ മാണിയെ അനുകൂലിക്കുന്നില്ല.
പാര്‍ട്ടിയുടെ യോഗം വിളിക്കാന്‍ ജോയ് എബ്രഹാം മടിക്കുന്നതും ജോസ് കെ മാണിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. കൂടെയുള്ള പലരും പിജെ ജോസഫിനോട് കൂറ് പ്രഖ്യാപിക്കുമോയെന്ന സംശയവും ജോസ് കെ മാണി ക്യാമ്പിനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here