മോദിയുടെ മണ്ടന്‍ മേഘസിദ്ധാന്തം ആഘോഷമാക്കി സോഷ്യല്‍മീഡിയ; നാണകേടായതോടെ അഭിമുഖം പിന്‍വലിച്ച് കണ്ടംവഴി ഓടി ബിജെപി

ദില്ലി: ന്യൂസ് നേഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും ചിരിപടര്‍ത്തിയ മണ്ടന്‍ മേഘ സിദ്ധാതം മോദി അവതരിപ്പിച്ചത്.

പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ആക്രമണം നടത്താന്‍ നിശ്ചയിച്ച സമയത്ത് കാലാവസ്ഥ പ്രതീകൂലമായി. ആകാശം മേഘാവൃതമായി. മറ്റൊരു ദിവസത്തേയ്ക്ക് ആക്രമണം മാറ്റിയാലോയെന്ന് എന്ന ചിന്ത വിദഗദ്ധര്‍ ഇടയില്‍ ഉണ്ടായി. പക്ഷെ ആക്രമണം നടത്താന്‍ നിര്‍ദേശം നല്‍കിയെന്ന് മോദി അവകാശപ്പെടുന്നു.

ഇതിന് നരേന്ദ്രമോദി പറഞ്ഞ കാരണമാണ് പരിഹാസ്യമായത്. കാര്‍മേഘങ്ങള്‍ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങളെ പാക്കിസ്ഥാന്‍ റഡാറുകളുടെ കണ്ണില്‍ പെടാതിരിക്കാന്‍ സഹായിക്കുമെന്ന് തനിക്ക് തോന്നി. അതിനാല്‍ ആക്രമണത്തിന് നിര്‍ദേശിച്ചു.ആദ്യമായാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്ന സൂചനയോടെയാണ് മോദി അഭിമുഖത്തില്‍ ഇത് പറയുന്നത്.

റഡാറുകളുടെ പ്രവര്‍ത്തന രീതി പോലും മോദിയ്ക്ക് പറഞ്ഞ് കൊടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ആരുമില്ലേയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നത്.

ഏത് കനത്ത മേഘവൃതമായ അന്തരീക്ഷത്തിലും ശത്രുവിമാനങ്ങളെ കണ്ടെത്താന്‍ കഴിയുന്നതാണ് റഡാറുകളുടെ കഴിവെന്ന് ചിലര്‍ മോദിയെ സോഷ്യല്‍ മീഡിയ വഴി പഠിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. നാണകേടായെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. വ്യോമസേനയെ പോലും നാണകെടുത്തുന്നതാണ് മോദിയുടെ പ്രസ്ഥാവന.

ഗൗരവമേറിയ ദേശിയ സുരക്ഷ വിഷയമാണന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ബിജെപി ഐടി സെല്‍ മോദിയുടെ അഭിമുഖം ആദ്യ ഘട്ടത്തില്‍ ട്വീറ്റ് ചെയ്തിരുന്നു. വിവിധ സംഘപരിവാര്‍ ട്വീറ്റര്‍ അക്കൗണ്ടുകളിലും അഭിമുഖം വന്നു. പക്ഷെ മോദി അബദ്ധമാണ് പറഞ്ഞതെന്ന് വ്യക്തമായതോടെ ബിജെപിയുടെ ഔദ്യോഗിക ട്വീറ്ററില്‍ നിന്നും അഭിമുഖം ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.

സൂര്യനിലേയ്ക്ക് രാത്രി റോക്കറ്റ് അയക്കമാമെന്നും അപ്പോള്‍ ചൂട് കാണില്ലെന്ന് ഐ.എസ് ആര്‍.ഒയോട് മോദി ഉപദേശിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണുകളും ഫെയ്സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News