ലോക്സഭാ തെരഞ്ഞെടുപ്പ് ദില്ലിയില്‍ ഭേദപ്പെട്ട പോളിങ്; പ്രതീക്ഷയില്‍ ആംആദ്മി പാര്‍ട്ടി

ശക്തമായ ത്രികോണമത്സരം നടന്ന ദില്ലിയിൽ ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 6 മണി വരെ രേഖപ്പെടുത്തിയത് 55 ശതമാനം പോളിങ്.

2014ൽ ബിജെപി നേടിയ 7 സീറ്റുകളിലും കനത്ത വെല്ലുവിളിയാണ് ഇത്തവണ ബിജെപി നേരിട്ടത്. പോളിങ് ശതമാനം 2014നേക്കാൾ കുറഞ്ഞത് ആം ആദ്മിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തലുകൾ.

രാവിലെ തന്നെ ഷീലദീക്ഷിത്, ഗൗതംഗംഭീർ, മനോജ് തിവാരി ഉൾപ്പെടെയുള്ള സ്ഥാനർത്ഥികളെല്ലാം വോട്ട് ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, തുടങ്ങിയ പ്രമുഖരും വോട്ട് ചെയ്തത് ദില്ലിയിലാണ്.രാഹുൽ ഗാന്ധിയും ന്യൂ ദില്ലിയിലെ കോണ്ഗ്രസ് സ്ഥാനാർത്ഥി അജയ് മാക്കനും ഒന്നിച്ചെത്തിയാണ് വോട്ട് ചെയ്തത്.

മോദിയുടേത് വെറുപ്പിന്റെ രാഷ്ട്രീയം ആണെന്നും, എന്നാൽ താൻ ഉപയോഗിച്ചത് സ്നേഹമാണ്. അതിനാൽ സ്നേഹം വിജയം തരുമെന്നും രാഹുൽ ഗാന്ധി വോട്ട് ചെയ്ത ശേഷം മധ്യങ്ങളോട് പ്രതികരിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാഹുൽഗാന്ധി വോട്ട് ചെയ്ത ബൂത്തിൽ തന്നെയാണ് വോട്ട് രേഖപ്പെടുത്തിയത്.

ഇത്തവണ ഏറെ നിർണായകം കന്നിവോട്ടര്‍മാരാണ്. ദില്ലിയിലെ പ്രധാന വിഷയം സ്ത്രീ സുരക്ഷ ആണെന്നും അതിനാൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന സർക്കാരാണ് ഉണ്ടാകേണ്ടതെന്നുമാണ് കന്നിവോട്ടര്മാരുടെ അഭിപ്രായം.

2014ൽ ബിജെപി സ്വന്തമാക്കിയ 7 സീറ്റുകളിലും ഇത്തവണ ബിജെപി നേരിട്ടത് ശക്തമായ വെല്ലുവിളി തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News