ഐപിഎല്‍ ഫൈനല്‍; മുംബൈക്കെതിരെ ചെന്നൈക്ക് കിരീടത്തിലേക്കുള്ള ദൂരം 150 റണ്‍സ്

ഐപിഎല്‍ 12ാം സീസണിന്റെ കലാശപോരാട്ടത്തില്‍ മുംബൈക്കെതിരെ ചെന്നൈക്ക് 150 റണ്‍സ് വിജയലക്ഷ്യം.

വെടിക്കെട്ടോടെ തുടങ്ങിയ മുംബൈക്ക് ഓപ്പണര്‍മാര്‍ വീണതോടെ അടിപതറി. അഞ്ചാം ഓവറില്‍ 45 റണ്‍സില്‍ നില്‍ക്കെയാണ് ഷര്‍ദുല്‍ ഠാക്കൂര്‍ മുംബൈക്ക് ആദ്യ പ്രഹരം നല്‍കിയത്.

അടിച്ച് കളിച്ച ക്വിന്റണ്‍ ഡി കോക്കിനെ 29 റണ്‍സില്‍ നില്‍ക്കെ ഠാക്കൂര്‍ പവലിയനിലേക്ക് മടക്കി. തെട്ടുപിന്നാലെ 45 ണണ്‍സില്‍ തന്നെ രോഹിത് ശര്‍മയെ ദീപക് ചഹര്‍ ധോണിയുടെ കൈകളിലെത്തിച്ചു.

ഇതോടെ റണ്‍സൊഴുക്കിന്റെ വേഗവും കുറഞ്ഞു. പിന്നീട് കൃത്യമായ ഇടവേളകളില്‍ ചെന്നൈ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പൊള്ളാര്‍ഡും പാണ്ഡ്യയും മുംബൈക്ക് വീണ്ടും റണ്‍വേഗം നല്‍കി 19ാം ഓവറില്‍ പാണ്ഡ്യും മടങ്ങി.

അവസാനം ഒരറ്റത്ത് നിന്ന് പടനയിച്ച പൊള്ളാര്‍ഡാണ് മുംബൈയെ 149 റണ്‍സെന്ന പൊരുതാവുന്ന സ്‌കോറിലേക്കെങ്കിലും എത്തിച്ചത്.

നേരത്തെ ടോസ് നേടിയ മുംബൈ ബോളിംങ് തെരഞ്ഞെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News