മൈ ഡിയര്‍ കുട്ടിച്ചാത്തനെ ഒന്നടങ്കം നെഞ്ചിലേറ്റി കുട്ടി പ്രേക്ഷകര്‍

മൈ ഡിയര്‍ കുട്ടിച്ചാത്തനെ ഒന്നടങ്കം നെഞ്ചിലേറ്റി കുട്ടി പ്രേക്ഷകര്‍. നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനം.

കാലം മാറിയിട്ടും കുട്ടിച്ചാത്തനെ കാണാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയുന്നില്ല എന്നതായിരുന്നു സിനിമയ്‌ക്കെത്തിയ മുതിര്‍ന്നവരുടെ പങ്കാളിത്തവും തെളിയിക്കുന്നത്.

കുന്തവും തീപ്പന്തവും തങ്ങള്‍ക്ക് നേരെ പാഞ്ഞെത്തിയപ്പോള്‍ കൂട്ടുകാര്‍ ഭയന്നു. കുട്ടിച്ചാത്തന്‍ ഐസ്‌ക്രീം നീട്ടിയപ്പോള്‍ നുണയാന്‍ നാവ് നീട്ടി, നായിക നീട്ടിയ റോസാ പൂവ് ഏറ്റുവാങ്ങാനും ചില കൂട്ടുകാര്‍ കൈനീട്ടി.

്കലാഭവന്‍ തിയേറ്ററില്‍ ചാത്തനെ കാണാന്‍ കുട്ടികളും രക്ഷിതാക്കളും മത്സരിച്ചാണ് എത്തിയത്. സിനിമയെ കുട്ടിക്കൂട്ടം ഒന്നടങ്കം നെഞ്ചിലേറ്റി.

കുട്ടിക്കാലത്ത് മൈഡിയര്‍ കുട്ടിച്ചാത്തന്‍ കണ്ട് അത്ഭുതപ്പെട്ടിരുന്നവര്‍ ഇന്ന് മക്കളുമൊത്താണ് സിനിമയ്‌ക്കെത്തിയത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ആദ്യ ത്രിഡി സിനിമയാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍.

നവോദയ അപ്പച്ചന്‍ നിര്‍മിച്ച് ജിജോ പുന്നൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍, സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

കാലം മാറിയിട്ടും കുട്ടിച്ചാത്തനെ കാണാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയുന്നില്ല എന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു നിറസദസ്സിലെ പ്രദര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News