
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പശ്ചിമബംഗാളിലെ റാലിക്ക് മമതാ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
കൊല്‍ക്കത്തയിലെ ജാദവ്പൂരില്‍ നടത്താനിരുന്ന റാലിക്കാണ് മമത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. റാലിക്ക് അനുമതി നിഷേധിച്ചതോടൊപ്പം അമിത്ഷായുടെ ഹെലികോപ്പറിന് ലാന്‍ഡ് ചെയ്യുന്നതിനും പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.
പശ്ചിമബംഗാളില്‍ മൂന്ന് റാലികള്‍ നടത്താനായിരുന്നു അമിത്ഷാ നിശ്ചയിച്ചിരുന്നത്. അനുമതി നിഷേധിച്ച സാഹചര്യത്തില്‍ അമിത്ഷായുടെ റാലികള്‍ റദ്ദാക്കി.
അതേസമയം അമിത്ഷായുടെ ഹെലികോപ്പ്റ്ററിന് ലാന്‍ഡ് ചെയ്യാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നേരത്തെയും അനുമതി നിഷേധിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here