ചാരുംമൂട്: പയ്യനല്ലൂരിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ ഉൾപ്പടെ ഒമ്പതംഗ ആർഎസ്എസ് ക്രിമിനൽ സംഘം വീട്ടിൽ കയറി മർദിച്ചു.
സാരമായി പരിക്കേറ്റ സിപിഐ എം അംഗം പാലമേൽ പയ്യനല്ലൂർ കാഞ്ഞിരവിളയിൽ ബാല അജേഷ് (31), ഭാര്യ ഏഴുമാസം ഗർഭിണിയായ രാജി (26) എന്നിവരെ അടൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർഎസ്എസുകാരായ ശ്രീരാജ്, നിധിൻരാജ്, ഗോകുൽ, വിനയക്, വിഷ‌്ണു, ശരത്, ഹരിചന്ദ്രൻ, രാഹുൽ ആർ പിള്ള, അതുൽ എന്നിവരാണ് ആക്രമണം നടത്തിയത്.
സംഭവമറിഞ്ഞ‌് നാട്ടുകാരെത്തിയപ്പോൾ അക്രമിസംഘം ബൈക്കുകൾ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ബൈക്കുകൾ നൂറനാട് പൊലീസ് കസ‌്റ്റഡിയിലെടുത്തു.
മൂന്ന‌് ബൈക്കുകളിലായാണ‌് അക്രമിസംഘം എത്തിയത‌്. ബാല അജേഷും കുടുംബവും മുന്നൂറ് മീറ്റർ അകലെനിന്നാണ് വെള്ളം ശേഖരിക്കുന്നത്.
ബാല അജേഷ‌്, അച്ഛൻ ബാലൻ, സഹോദരൻ ബാല അജിത്ത് എന്നിവർ വെള്ളം ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമിസംഘം വീട്ടിലെത്തിയത്. ബാല അജേഷിനെ തിരക്കിയ സംഘം ഗർഭിണിയായ രാജിയെ മർദ്ദിച്ചു.
ഈ സമയം ബൈക്കിൽ വെള്ളവുമായിവന്ന ബാല അജേഷിനേയും മർദിച്ചു. ഇളംപള്ളിൽ മായ യക്ഷിക്കാവ് പത്താമുദയ മഹോത്സവം അലങ്കോലപ്പെടുത്താൻ ആർഎസ്എസ് സംഘം നടത്തിയ ശ്രമം ചെറുത്തതിലുള്ള പ്രതികാരമാണ് ആക്രമണത്തിന‌് പിന്നിലെന്ന‌് സംശയി
Get real time update about this post categories directly on your device, subscribe now.