”ബിജെപി നേതാക്കളുടെ ഭാര്യമാര്‍ക്ക് മോദിയെ പേടി; രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ആളാണ് മോദി”

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ആളാണ് മോദിയെന്നും ബിജെപി നേതാക്കളുടെ ഭാര്യമാര്‍ക്ക് മോദിയെ പേടിയെന്നും മായാവതിയുടെ വിമര്‍ശനം.

അല്‍വാര്‍ കൂട്ടബലാംത്സംഗത്തിനിന് പിന്നാലെയാണ് മോദി മായാവതി വാക്ക്പോര് രൂക്ഷമാകുന്നത്. മായാവതി അല്‍വാറില്‍ നടന്ന കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് മോദി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചിരുന്നു.

ഇതിന് മറുപടിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതരെ രൂക്ഷവിമര്‍ശനവുമായി മായാവതി രംഗത്തെത്തിയത്. അല്‍വാര്‍ കൂട്ടമാനഭംഗത്തെ പറ്റി മോദി മിണ്ടുന്നില്ല. പകരം മുതലക്കണ്ണീരൊഴുക്കി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ് മോദിയെന്നും മായാവതി തിരിച്ചടിച്ചു.

രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ആളാണ് മോദി. ബിജെപി നേതാക്കളുടെ ഭാര്യമാര്‍ക്ക് മോദിയെ പേടിയാണ്. നേതാക്കളോട് ഭാര്യമാരെ ഉപേക്ഷിക്കാന്‍ മോദി അവശ്യപ്പെടുമെന്ന ഭയമാണ് അവര്‍ക്കെന്നും മായാവതി ആരോപിച്ചു.

ഇതിനിടയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പശ്ചിമബംഗാളിലെ റാലിക്ക് മമതാ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

കൊല്‍ക്കത്തയിലെ ജാദവ്പൂരില്‍ നടത്താനിരുന്ന റാലിക്കാണ് മമത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. റാലിക്ക് അനുമതി നിഷേധിച്ചതോടൊപ്പം അമിത്ഷായുടെ ഹെലികോപ്പറിന് ലാന്‍ഡ് ചെയ്യുന്നതിനും പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. പശ്ചിമബംഗാളില്‍ മൂന്ന് റാലികള്‍ നടത്താനായിരുന്നു അമിത്ഷാ നിശ്ചയിച്ചിരുന്നത്.

അനുമതി നിഷേധിച്ച സാഹചര്യത്തില്‍ അമിത്ഷായുടെ റാലികള്‍ റദ്ദാക്കി.അതേസമയം മമതാ ബാനര്‍ജിക്കെതിരായ ട്രോള്‍ പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായ ബംഗാളിലെ ബിജെപി നേതാവ് പ്രിയങ്ക ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News