എന്തുകൊണ്ടാണ് പാര്‍വതിയും വിനായകനും നായിക നായകന്‍മാരായി ഒരു സിനിമ ഉണ്ടാവാത്തത്?

മികച്ച നടീനടന്മാരാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ടും എന്തുകൊണ്ട് പാര്‍വതിയും വിനായകനും നായിക നായകന്മാരാകുന്നില്ലെന്ന് ചോദ്യവുമായി നടന്‍ ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ വാക്കുകള്‍:

പാര്‍വതിയും വിനായകനും നല്ല നടി നടന്‍മാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച് കാലമായി …

എന്നിട്ടും ഇവര്‍ രണ്ടു പേരും നായിക നായകന്‍മാരായി ഒരു സിനിമ മലയാളത്തില്‍ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ?… ഇതാണ് നമ്മള്‍ മലയാളികളുടെ കള്ളത്തരം … പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സവര്‍ണ്ണ കള്ളത്തരം …

പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്‍മാരാവാനാണ് യോഗം… വിനായകന്‍ നായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ….

ഈ പോസ്റ്റ് വായിച്ച ഒരുത്തന്‍ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക് … അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും… അത് പിന്നിട് ആവര്‍ത്തിക്കില്ല… അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം …

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News