മേഘസിദ്ധാന്തത്തിന് പിന്നാലെ വീണ്ടും മോദി; ഡിജിറ്റല്‍ ക്യാമറാ പരാമര്‍ശത്തെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

മേഘസിദ്ധാന്തത്തിന് പിന്നാലെ വീണ്ടും പുതിയ ‘വീരവാദ’വുമായി മോദി. 1987-88 കാലഘട്ടത്തില്‍ താന്‍ ഡിജിറ്റല്‍ കാമറ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇമെയില്‍ വഴി അയച്ചെന്നും മോദിയുടെ വീരവാദം. എന്നാല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് എന്ന സാങ്കേതികവിദ്യ സൗകര്യം ഉപഭോക്താക്കളിലേക്ക് എത്തുന്നത് 1995എന്നതാണ് സത്യം. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ വീരവാദം.

ഏറെ പരിഹാസമാണ് മോദിയുടെ മേഘസിദ്ധാന്തത്തിന് ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാല്‍ അതിന്റെ ബഹളങ്ങള്‍ അടങ്ങുന്നതിന് മുന്നെയാണ് വീണ്ടും വിവാദമായി മോദിയുടെ ഡിജിറ്റല്‍ ക്യാമറാ പരാമര്‍ശം.

ഗുജറാത്ത് മുഖ്യമന്ത്രി ആകുന്നതിന് മുന്നെ തന്നെ സാങ്കേതികവിദ്യയോട് തനിക്ക് താത്പര്യമുണ്ടായിരുന്നു. 1987-88 കാലഘട്ടത്തില്‍ താന്‍ ഡിജിറ്റല്‍ കാമറ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തി എന്നാണ് ന്യൂസ് നേഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത്.

അന്നത്തെ ബിജെപി നേതാക്കളില്‍ പ്രമുഖനായിരുന്ന ലാല്‍ കൃഷ്ണ അദ്വാനിയുടെ കളര്‍ ചിത്രങ്ങള്‍ പകര്‍ത്തി, അതിനെ ദില്ലിയിലേക്ക് ഇമെയില്‍ അയച്ചു കൊടുത്തു എന്നും മോദി അവകാശപ്പെടുന്നു. ഇതിനെതിരെ ഏറെ വിമര്‍ശനങ്ങളാണ് ഡിജിറ്റല്‍ രംഗത്ത് നിന്നടക്കം ഉയരുന്നത്.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉപഭോക്താക്കളിലേക്ക് എത്തുന്നത് 1995ലാണെന്ന് ഡിജിറ്റല്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യ ഡിജിറ്റല്‍ ക്യമാറ നിക്കോണ്‍ പുറത്തിറക്കുന്നത്. അന്ന് വന്‍തുക വിലയുള്ള ക്യാമറ, ദാരിദ്ര്യത്തില്‍ ജീവിച്ചെന്ന് അവകാശപ്പെടുന്ന മോദി എങ്ങനെ സ്വന്തമാക്കിയെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. ഇത്തരം മണ്ടന്‍ പരാമര്‍ശങ്ങളിലൂടെ മോദി രാജ്യത്തെ നാണെകെടുത്തുകയാണെന്നും ഏറെ പേര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, ന്യൂസ് നേഷ്ന് നല്‍കിയ അഭിമുഖം ചോദ്യവും ഉത്തരവും നേരത്തെ എഴുതിനല്‍കിയ സ്‌ക്രിപ്റ്റഡ് അഭിമുഖമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന ആരോപിച്ചു. അഭിമുഖം നടക്കുമ്പോള്‍ മോദി ചോദ്യങ്ങളും ഉത്തരങ്ങളും എഴുതിയ നല്‍ിയ പേപ്പര്‍ നോക്കുന്ന വീഡിയോയും ദിവ്യ സ്പന്ദന പങ്കുവെക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News