കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല പിജെ ജോസഫിന്

കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല പിജെ ജോസഫിന്.

പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത് വരെയാണ് ചുമതല നല്‍കിയിട്ടുള്ളത്. പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ എം മാണിയുടെ മരണത്തെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടി വന്നത്. നിലവില്‍ വര്‍ക്കിങ് ചെയര്‍മാനാണ് പി ജെ ജോസഫ്

മാണിയുടെ മരണത്തോടെ ചെയര്‍മാന്‍ സ്ഥാനത്തിനായി പാര്‍ടിയില്‍ കലഹമുയര്‍ന്നിരുന്നു. കെഎം മാണിയുടെ മകനും വൈസ് ചെയര്‍മാനുമായ ജോസ് കെ മാണി എംപിയെ ചെയര്‍മാനാക്കണമെന്ന് മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പി ജെ ജോസഫ് ഈ അഭിപ്രായം തന്നെ തള്ളി കളഞ്ഞിരുന്നു.

ജോസ് കെ മാണിയെ ചെയര്‍മാനും സിഎഫ് തോമസിനെ പാര്‍ലമെന്ററി പാര്‍ടി ലീഡറും ആക്കണമെന്ന മാണി വിഭാഗത്തിന്റെ ആവശ്യത്തെ പി ജെ ജോസഫ് തള്ളി. ജില്ലാ പ്രസിഡന്റുമാരല്ല ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും ജോസഫ് പറഞ്ഞിരുന്നു.

പി ജെ ജോസഫിനേയും മുതിര്‍ന്ന നേതാക്കളേയും ഒഴിവാക്കി ജോസ് കെ മാണി ചെയര്‍മാനാകുന്നതിലും പലര്‍ക്കും എതിര്‍പ്പുണ്ട്. 17ന് ശേഷം യോഗം ചേര്‍ന്ന് മറ്റ് തീരുമാനങ്ങള്‍ എടുക്കാമെന്നാണ് അറിയിച്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here