ബിജെപി നേതാവിന്റെ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു പൊട്ടി തെറിച്ചു ; 2 കുട്ടികള്‍ക്ക് പരിക്ക്

കോഴിക്കോട് കൊടുവള്ളിയിൽ ബിജെപി നേതാവിന്റെ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു പൊട്ടി തെറിച്ച് അയല്‍വാസികളായ 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.

ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന്‍(10), കല്ലാരന്‍കെട്ടില്‍ ജിതേവ്(8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിജെപി കൊടുവള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് പൂക്കള്‍ തിരുവോത്ത് സദാശിവന്റെ വീട്ടുമുറ്റത്ത് തിങ്കളാഴ്ച്ച രാവിലെയാണ് സ്‌ഫോടനം നടന്നത്.

കുട്ടികളുടെ കൈക്കും മുഖത്തുമാണ് പരുക്ക്. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here