വടക്കും നാഥന്റെ മണ്ണിൽ മേളപ്പെരുക്കം തീർത്ത് മേള വിദ്വാൻ പെരുവനം കുട്ടൻമാരാർ

ആസ്വാദകരുടെ മനം നിറച്ച് വടക്കും നാഥന്റെ മണ്ണിൽ മേളപ്പെരുക്കം തീർത്ത് മേള വിദ്വാൻ പെരുവനം കുട്ടൻമാരാർ. ഇലഞ്ഞിത്തറയിൽ പാറമേക്കാവിന്റെ മേളം കാണാൻ പതിവു പോലെ ആസ്വാദകർ ഒഴുകിയെത്തി. തുടർച്ചയായി ഇരുപത്തിയൊന്നാം വർഷമാണ് ഇലഞ്ഞിത്തറ മേളത്തിൽ പെരുവനം പ്രമാണിയാവുന്നത്.

ഇലഞ്ഞിത്തറയിലെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മേള സപര്യയുമായി വാദ്യമേളക്കാർക്ക് നടുവിൽ പ്രാമാണിത്വം വഹിച്ച് പെരുവനം കുട്ടൻമാരാർ. ഒറ്റത്താളം തീർക്കാൻ വലം തല ചെണ്ടകൾ. ഒപ്പം കൊമ്പും കുഴലും ഇലത്താളവും.

പതിഞ്ഞ താളത്തിൽ തുടക്കം. പതിയെ പതിയെ മേളം ആവേശത്തിന്റെ കൊടുമുടി കയറിയപ്പോൾ കാഴ്ചക്കാരും ഒപ്പം താളം പിടിച്ചു.

പാറമേക്കാവ് ഭഗവതീ ക്ഷേത്രത്തിന് മുന്നിൽ നടന്ന ചെമ്പട മേളത്തിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ മേളത്തിന് പെരുവനമുണ്ടാകില്ലെന്ന ആശങ്കയുയർന്നിരുന്നു.

പക്ഷേ അവശതകളെല്ലാം മാറ്റി വെച്ച് മേളത്തിനായി അവസാന നിമിഷം പെരുവനം കുട്ടൻമാരാർ ഇലഞ്ഞിത്തറയിലെത്തുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News