അഖിലേന്ത്യാ ഐഐറ്റി എൻട്രൻസിൽ ഒന്നാം റാങ്ക് നേടി കൊല്ലം ക്രിസ്തുരാജ് സ്കൂളിലെ ഫാത്തിമാ ലത്തീഫ്

അഖിലേന്ത്യാ ഐഐറ്റി എൻട്രൻസിൽ കൊല്ലം ക്രിസ്തുരാജ് സ്കൂളിലെ ഫാത്തിമാ ലത്തീഫിന് ഒന്നാം റാങ്ക്.കൊല്ലം കിളികൊല്ലൂർ കീലോംതറയിൽ ലത്തീഫ് സജിതാ ദമ്പതികളുടെ മകളാണ് ഫാത്തിമാ.കേരളത്തിൽ നിന്ന് 6 പേർ മാത്രമാണ് ലിസ്റ്റിൽ ഇടം നേടിയത്. കേരളത്തിൽ ഐഐടി വേണമെന്നാണ് ഫാത്തിമയുടെ അപേക്ഷ.

വായനയുടെ ആഴപരപ്പിൽ നിന്ന് ഫാത്തിമ ലത്തീഫ് മുങ്ങിയെടുത്തത് എച്ച്എസ്ഇഇ ഒന്നാം റാങ്ക്. മദ്രാസ് ഐഐടി അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ഹ്യുമാനിറ്റീസ് ആൻറ് സോഷ്യൽ സയൻസ് എൻട്രൻസ് എക്സാമിനേഷനിൽ ഫാത്തിമക്കൊപ്പം ആന്ധ്ര സ്വദേശി വിജയ് സിദ്ധാർധ്മണിയും ഒന്നാം റാങ്ക് പങ്കിട്ടു.

പ്രതീക്ഷിരുന്ന റിസൾട്ട് തന്നെയായിരുന്നു ഈ കുടുമ്പത്തെ തേടിയെത്തിയത്.സാമൂഹിക സേവനത്തിലെ മകളുടെ താൽപ്പര്യത്തിന് ലത്തീഫ് എതിരു നിന്നില്ല.അതോടെ ഐഎഎസ് മോഹം ലക്ഷ്യമാക്കി ഫാത്തിമയും ചുവടുവെച്ചു.

എസ്എസ്എൽസിക്കും ഫുൾ എ പ്ലസ് നേടിയിരുന്നു.പൊതുവിദ്ധ്യാഭ്യാസ രംഗത്തിനും ഫാത്തിമയുടെ നേട്ടത്തിൽ അഭിമാനിക്കാം.മുൻ വിദ്ധ്യാഭ്യാസ മന്ത്രി എംഎ ബേബി,കെ.എൻ ബാലഗോപാൽ,കൊല്ലം മേയർ രാജേന്ദ്രബാബു തുടങ്ങിയവർ ആശംസ അറിയിച്ചു.

ഇരട്ട പെൺമക്കളിൽ മൂത്തതാണ് ഫാത്തിമ. സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ സഹോദരി ഐഷ ലത്തീഫ് 26 ന് നടക്കുന്ന ക്ലാറ്റ് എൻട്രൻസ് പരീക്ഷയുടെ തയ്യാറെടുപ്പിലാണ്.ഇളയ സഹോദരി മറിയം ലത്തീഫ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel