തന്നെയറിയിക്കാതെ ഡിഗ്രിക്ക് ചേര്‍ന്നതിന് ഭാര്യയുടെ കെെവിരലുകള്‍ അറുത്തുമാറ്റി പ്രവാസി ഭര്‍ത്താവ്

തന്നെയറിയിക്കാതെ ഡിഗ്രിക്ക് ചേര്‍ന്നതിന് ഭാര്യയുടെ കെെവിരലുകള്‍ അറുത്തുമാറ്റി പ്രവാസിയായ ഭര്‍ത്താവ്. ബംഗ്‌ളാദേശിലാണ് സംഭവം. 21 കാരിയായ ഭാര്യ ഹവ്വ അക്തറിന്‍റെ കെെവിരലുകളാണ് ഭര്‍ത്താവ് റാഫിഖുല്‍ ഇസ്ലാം മുറിച്ചു കളഞ്ഞത്.

വിദേശത്തായിരുന്ന ഇയാള്‍ അവധിക്കെത്തിയപ്പോ‍ഴാണ് ഭാര്യ ബിരുദ പഠനത്തിന് പോകുന്നതിനെപ്പറ്റി അറിഞ്ഞത്.
ഒരു സര്‍പ്രെെസ് ഉണ്ടെന്നും കണ്ണുകളടയ്ക്കണമെന്നും പറഞ്ഞതനുസരിച്ച് ഹവ്വ കണ്ണുകളടച്ചപ്പോള്‍ ഇയാള്‍ ഭാര്യയുടെ കെെവിരലുകള്‍ വെട്ടിയെടുക്കുകയായിരുന്നു.

വെട്ടിയെടുത്ത വിരലുകള്‍ ഇയാള്‍ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു. പിന്നീട് ഡോക്ടര്‍മാര്‍ക്ക് വിരലുകള്‍ തുന്നിച്ചേര്‍ക്കാനാവാതിരിക്കാനാണ് ഇപ്രകാരം ചെയ്തതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. അതേസമയം ഭാര്യയുടെ വിരലുകള്‍ അറുത്തുമാറ്റിയെ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

പ്രവാസ ജീവിതത്തിലായിരുന്ന റാഫിഖുല്‍ ഇസ്ലാം നാട്ടില്‍ വന്നപ്പോഴാണ് ഭാര്യ ബിരുദ പഠനത്തിന് പോകുന്നതറിഞ്ഞത്.

കണ്ണുകളടച്ച്‌ കൈനീട്ടിയ ഹവ്വ അക്തറിന്റെ വിരലുകള്‍ ഭര്‍ത്താവ് വെട്ടിയെടുക്കുകയായിരുന്നു. മുറിച്ചശേഷം വിരലുകള്‍ കുപ്പത്തൊട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഡോക്ടര്‍മാര്‍ക്ക് പിന്നീട് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കാതിരിക്കാനാണ് ഇയാള്‍ വിരലുകള്‍ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here