ഫെയ്സ്ബുക്ക് വഴി വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍: യുവാവ്അറസ്റ്റില്‍

മലപ്പുറം: ഫേസ്ബുക്ക് വഴി നിരന്തരം മത സാമുദായിക വിദ്വേഷവും വര്‍ഗ്ഗീയതയും ഉണ്ടാക്കുന്ന രീതിയല്‍ പരാമര്‍ശം നടത്തിയ കേസില്‍ മഞ്ചേരി ആനക്കയം കളത്തിങ്ങല്‍പടി സ്വദേശി അസ്കര്‍ (47 വയസ്സ്) എന്നയാളെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിരന്തരമായി വര്‍ഗ്ഗീയ പരാമര്‍ശങ്ങളും തീവ്രതയുള്ള മെസേജുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നതായി പോലീസിന്‍റെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാള്‍ പോലീസിന്‍റെ നിരീക്ഷണത്തിലുമായിരുന്നു.

വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്ക് പുറമെ വിവിധ തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇയാള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തി.പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍റ് ചെയ്തു.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സിഐ എന്‍.ബി. ഷൈജു, എസ്ഐ ബൈജു ഇ ആര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസന്വേഷണം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News