ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ ടീമിന്‍റെ പൊറിഞ്ചു മറിയം ജോസ് റിലീസിനൊരുങ്ങുന്നു

ജോജു ജോർജ്-ചെമ്പൻ വിനോദ്-നൈല ഉഷ ടീം ഒന്നിക്കുന്ന ജോഷി ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ ജോഷിയുടെ പുതിയ ചിത്രവുമാണിത് .

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ചു, കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്.

ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകൻ ആയി എത്തുന്ന ചിത്രo കൂടിയാണ് പൊറിഞ്ചു മറിയം ജോസ്. മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രമായ ലുസിഫെറിൽ ആണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ഈ ചിത്രം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പൻ വിനോദിന്റെ ഇനി റിലീസ് ചെയ്യാൻ ഉള്ള പ്രധാന ചിത്രം.

ചാന്ദ് വി ക്രിയേഷൻസ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here