പി എസ് സി ചെയർമാന്‍റെ ഭാര്യയുടെ യാത്രാചെലവ് സർക്കാർ വഹിക്കുന്നുവെന്ന് പ്രചാരണം; തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പിഎസ് സി

പി എസ് സി ചെയർമാന്മാരുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ചെയർമാന്‍റെ ഭാര്യയുടെ യാത്രാചെലവ് സർക്കാർ വഹിക്കുന്നുവെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പി എസ് സി.

സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് സംസ്ഥാന പി എസ് സി ചെയർമ്മാൻമാരുടെ ഭാര്യമാർ പ്രത്യേകം ക്ഷണിക്കപെടുന്നവരാണെന്നും സ്വന്തം ചെലവിലാണ് പങ്കെടുത്തതെന്നും പി എസ് സി അറിയിച്ചു.

ചില മാധ്യമങ്ങൾ പി എസ് സി ചെയർമ്മാൻ പുതിയ ഔദ്യോഗിക വാഹനം വാങ്ങിച്ചു എന്ന വാർത്ത ചെയർമാനെ അപകീർത്തിപെടുത്തി വ്യക്തിഹത്യനടത്തുന്നതിനായി നർകിയതാണെന്നും പി എസ് സി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here