കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജിലെ അധ്യാപക, വിദ്യാർത്ഥി സമരം ഒത്തുതീർപ്പായി

കോഴിക്കോട് മുക്കം കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജിലെ അധ്യാപക, വിദ്യാർത്ഥി സമരം ഒത്തുതീർപ്പായി.

ജോർജ് എം തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആവശ്യങ്ങൾ ഉപാധികളോടെ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറായത്. ശംമ്പള പരിഷ്ക്കരണം നടപ്പാക്കുമെന്ന് മാനേജ്മെൻറ് സമ്മതിച്ചു.

നാളെ മുതൽ കേളേജിൽ ക്ലാസ്സ് പുനരാരംഭിക്കും. വേതന വർധന ആവശ്യപ്പെട്ട 4 അധ്യാപകരെ പുറത്താക്കിയതിനെ തുടർന്നാണ് കോളേജിൽ സമരം തുടങ്ങിയത്.

മുക്കത്ത് നടന്ന ചർച്ചയിൽ നഗരസഭാ ചെയർമാൻ കുഞ്ഞൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി അതുൽ മാനേജ്മെന്റ്, അധ്യാപക, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here