ചേലക്കര: തിരുവില്വാമല പറക്കോട്ട്കാവ് താലപ്പൊലിക്കിടെ സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ട സംഘത്തിലെ 4 പേര്‍ പിടിയില്‍.

മലവട്ടം തേലക്കാട്ട്കുന്ന് വേലായുധന്‍ മകന്‍ മിഥുന്‍ (26), മലവട്ടം വലിയപറമ്പില്‍ സുരേഷ് മകന്‍ വിഷ്ണു (24), മലവട്ടം തേലക്കാട്ട്കുന്ന് കൃഷ്ണന്‍കുട്ടി മകന്‍ ഗോകുല്‍ (22), മലവട്ടം തേലക്കാട്ട്കുന്ന് സുബ്രഹ്മണ്യന്‍ (24) എന്നിവരെയാണ് പഴയന്നൂര്‍ എസ്എച്ച്ഒ ആന്റ് സിഐ കെ ശ്യാം അറസ്റ്റ് ചെയ്തത്.

മായന്നൂര്‍ ഡിസി കോളനി ഭാസ്‌കരന്‍ മകന്‍ ശരത്തി (25) നാണ് വയറില്‍ കുത്തേറ്റത്. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രവര്‍ത്തകന്‍ ഡിസി കോളനി അപ്പുക്കുട്ടന്‍ മകന്‍ വിഷ്ണുവിന് (25) തലയ്ക്ക് സാരമായി പരിക്കേറ്റു. ഇരുവരും അപകടനില തരണം ചെയ്തു.

ആക്രമണത്തിനുശേഷം സംഭവസ്ഥത്തുനിന്നും പതിനഞ്ചോളമടങ്ങുന്ന ആക്രമി സംഘം ഓടി രക്ഷപ്പെട്ടിരുന്നു. താലപ്പൊലിപ്പാറയില്‍ 3 ദേശങ്ങളുടെയും കൂട്ടിയെഴുന്നള്ളത്ത് കഴിഞ്ഞ് കാവിലേക്കിറങ്ങുന്നതിനിടെ പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.