കുട്ടിമേളയുടെ ആവേശം വാനോളം എത്തിച്ച് നടന്‍ ടൊവീനോ. ചെറുപ്രായത്തിലെ ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയത് ഭാഗ്യമെന്ന് കുട്ടിക്കൂട്ടത്തിനോട് ടൊവീനോ പറഞ്ഞു. കുട്ടികള്‍ക്കൊപ്പം വിശേഷങ്ങള്‍ പങ്കുവയ്ക്കാനും സെല്‍ഫിയെടുക്കാനും ടൊവീനോ കൂടി.

ടൊവീനോ മുത്താണ്, ഞങ്ങടെ മുത്താണേ… എന്ന് വിളിച്ചാണ് കുട്ടികള്‍ താരത്തെ വരവേറ്റത്.

കുട്ടിക്കാലത്തെ വിശേഷങ്ങള്‍ പങ്കുവച്ച ടൊവീനോ, ദൂരദര്‍ശനില്‍ വെള്ളിയും ശനിയും കാണിച്ചിരുന്ന ഹിന്ദി സിനിമകളും ഞായറാഴ്ചത്തെ മലയാളസിനിമയും കണ്ട് താന്‍ വളര്‍ന്ന വിശേഷവും പങ്കുവച്ചു.

നിങ്ങളെ പോലുള്ള കുട്ടികള്‍ ചെറുപ്രായത്തിലേ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നു. അത് വലിയ ഭാഗ്യമാണെന്ന് ടൊവീനോ അവരോട് പറഞ്ഞു.

വെള്ളിത്തിരയില്‍ കണ്ട പ്രിയതാരത്തെ അടുത്ത് കാണാനും സെല്‍ഫിയെടുക്കാനും ഷേക്ക്ഹാന്‍ഡ് നല്‍കാനും കുട്ടികള്‍ മത്സരിച്ചു. കൊച്ചു കൂട്ടുക്കാരെ വിഷമിപ്പിക്കാതെ എല്ലാവര്‍ക്കുമൊപ്പം നിന്ന് സെല്‍ഫിയെടുക്കാനും ടൊവീനോ തയ്യാറായി.