പോളിംഗ് ബൂത്തുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തൃണമൂല്‍ ഗുണ്ടകള്‍; സ്ത്രീകളെ ഭീഷണിപ്പെടുത്തി വിരലില്‍ മഷി പുരട്ടി വിട്ടു; വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചവരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി; സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വിദ്യാര്‍ത്ഥിനി പറയുന്നു

ദില്ലി: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ബൂത്ത് പിടിക്കുന്നതിന്റെ അനുഭവം പങ്കുവച്ച് ജെഎന്‍യു വിദ്യാര്‍ഥി ഇഷിത മന്ന.

ബംഗാളിലെ താംലുക്ക് മണ്ഡലത്തിലെ ഹാല്‍ദിയയില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു ഇതുവരെയില്ലാത്ത ഗുണ്ടായിസം പ്രദേശത്ത് അരങ്ങേറുന്നു എന്ന് മനസിലായതെന്ന് ഇഷിത ഫേസ്ബുക്കില്‍ കുറിച്ചത്.

”വോട്ട് ചെയ്യാനെത്തിയ നിരവധി സ്ത്രീകളെ ഭീഷണിപ്പെടുത്തി വിരലില്‍ മഷി പുരട്ടി വിട്ടു. വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചവരെ പത്തോളം തൃണമൂല്‍ ഗുണ്ടകള്‍ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി. എന്റെ ഊഴം എത്തിയപ്പോഴും ബൂത്തിലിരുന്ന ഏജന്റ് പറഞ്ഞു തൃണമൂലിന് വോട്ടുചെയ്യണമെന്ന്. അത് നോക്കാന്‍ അമ്മയേയും പെങ്ങളെയും ഏല്‍പ്പിച്ചു.

പുറത്തിറങ്ങി സുഹൃത്തുക്കളോട് സംസാരിച്ചപ്പോള്‍ നിരവധി ബൂത്തുകളില്‍ തൃണമൂലുകാര്‍ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ വിരലില്‍ മഷിതേച്ച് വിടുന്നുവെന്ന് മനസ്സിലായി. അധികനേരം അവിടെ നിന്നാല്‍ ജീവന്‍പോലും അപകടത്തിലാകുമെന്ന് മനസ്സിലായി. തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെടുമെന്നാണ് കരുതുന്നത്.” ഇഷിത ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

2016ല്‍ ജെഎന്‍യുവില്‍ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍പേര്‍ഴ്സണ്‍ ആയിരുന്നു ഇഷിത മന്ന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News