
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന് പിന്നില്‍ വമ്പന്‍മാര്‍. ഇടനിലക്കാരില്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുണ്ടെന്ന് കണ്ടെത്തല്‍. പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ അഭിഭാഷകനായ ബിജുവിനു വേണ്ടിയുള്ള അന്വേഷണം ഡിആര്‍എ ഊര്‍ജ്ജിതമാക്കി. സുനിലും സെറീനയും സ്വര്‍ണക്കടത്തിലെ കണ്ണികള്‍ മാത്രമെന്നും കണ്ടെത്തിയിട്ടുണ്ട്.
അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്നത്. 25 കിലോ സ്വര്‍ണവുമായി പിടിയിലായ സുനിലും സുഹൃത്ത് സെറീനയും സ്വര്‍ണക്കടത്തിലെ കണ്ണികള്‍ മാത്രമാണെന്നാണ് റവന്യൂ ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.
കടത്തിന് പിന്നില്‍ വമ്പന്‍മാര്‍ ഉള്ളതായാണ് വിവിരം. ഇടനിലക്കാരില്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. സുനിലിന്റെയും സെറീനയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ അഭിഭാഷകനായ ബിജുവിനു വേണ്ടിയുള്ള അന്വേഷണം ഡിആര്‍എ ഊര്‍ജ്ജിതമാക്കി.
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി കേന്ദ്രീകരിച്ചും റവന്യു ഇന്റലിജന്‍സ് അന്വേഷണം വ്യാപിപ്പിച്ചു. ഒപ്പം മറ്റ് ചില മേഖലകളിലെ പ്രധാനികളും കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായും സൂചനയുണ്ട്.
വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഡിആര്‍ഐ ഊര്‍ജ്ജിതമാക്കി. പിടിയിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആയ സുനില്‍ , ദുബൈയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന കഴക്കൂട്ടം സ്വദേശിയും സുനിലിന്റെ സുഹൃത്തുമായ സെറീന എന്നിവരുടെ വിദേശ യാത്ര സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
സ്വര്‍ണം ആരില്‍ നിന്നും വാങ്ങി എന്ന് ഇവര്‍ മൊ!ഴി നല്‍കിയിട്ടില്ല. എന്നാല്‍ തിരുവനന്തപുരത്ത് അഭിഭാഷകനായ ബിജുവിനെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദേശം. ഇരുവരും സ്ഥിരം സ്വര്‍ണക്കടത്തുക്കാരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കൊച്ചിയും കരിപ്പൂരും കേന്ദ്രീകരിച്ച് നടന്നിരുന്ന സ്വര്‍ണ കള്ളക്കടത്ത് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് സജീവമായ സാഹചര്യത്തില്‍ ഡിആര്‍ഐ നിരീക്ഷണവും ശക്തപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here