
മൊബൈല്‍ ഭ്രാന്തിനടിപ്പെട്ട് മകള്‍ പഠിത്തത്തില്‍ ഉഴപ്പുന്നത് തടയാന്‍ വളര്‍ത്തുനായയെ കാവല്‍ നിര്‍ത്തി പിതാവ്. ചൈനയിലെ ഗുയിഷോയില്‍ നിന്നാണ് കൗതുകമേറിയ ഈ വീഡിയോ സമൂഹമാധ്യമങ്ങളിലെത്തിയത്.
ഷൂലിയാങ് എന്ന പിതാവാണ് മകള്‍ ഷിയാന പഠനത്തിനിടെ മൊബൈലില്‍ നോക്കി സമയം കളയുന്നത് തടയാന്‍ വളര്‍ത്തുനായ ഫാന്‍ത്വാനെ കാവലിരുത്തിയത്.
പഠിച്ചു കൊണ്ടിരിക്കുന്ന ഷിയാനയുടെ മുന്നിലും വശങ്ങളിലുമായി മാറിമാറി നിന്ന് നായ നിരീക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് വളര്‍ത്തു നായക്ക് ഇതിനുവേണ്ട പരിശീലനം നല്‍കിയത്.
ഹോം വര്‍ക്ക് ചെയ്യാന്‍ മകള്‍ക്ക് മടിയായിരുന്നു. പഠിത്തത്തിനിടെ മൊബൈല്‍ ഫോണ്‍ കളി കൂടിയതോടെയാണ് വളര്‍ത്തുനായയെ കാവല്‍ നിര്‍ത്താന്‍ തീരുമാനിച്ചത്.
നായ അവന്റെ ജോലി ഭംഗിയായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. നായക്കുട്ടിയുടെ നിരീക്ഷണമെത്തിയതോടെ തനിക്ക് പഠിക്കാനുള്ള മടി മാറിയെന്നും ചുറ്റും സുഹൃത്തുക്കള്‍ ഉള്ളതു പോലെ തോന്നുന്നുവെന്നുമാണ് ഷിയാന പറയുന്നത്.
പെണ്‍കുട്ടി പഠിക്കാനിരിക്കുന്ന മേശയുടെ മുകളില്‍ കാല്‍ ഉയര്‍ത്തിവച്ച് കാവല്‍ നിന്ന് ഷിയാനയെ നിരീക്ഷിക്കുന്ന വളര്‍ത്തുനായയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here